ഡബ്ലിൻ: സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറിൻ കനോലിയെ പിന്തുണച്ച് ഗ്രീൻ പാർട്ടി. പാർട്ടി വക്താവ് റോഡ്രിക്ക് ഒ ഗോർമൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കാതറിൻ കനോലിയുടെ സ്ഥാനാർത്ഥിത്വത്തിന് കരുത്തേറിയിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ കാതറിൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.
ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. ഇതിന് ശേഷമാണ് കാതറിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. നിലവിൽ സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ പാർട്ടികളുടെയും നിരവധി സ്വതന്ത്ര ടഡിമാരുടെയും സെനറ്റർമാരുടെയും പിന്തുണ കാതറിന് ഉണ്ട്.
Discussion about this post

