- നിർമ്മാണ തൊഴിലാളികളെ തിരികെ എത്തിക്കാൻ ചിലവ് 4 ലക്ഷം യൂറോ; കണക്കുകൾ പുറത്ത്
- ക്ലെയറിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
- 20 വർഷം നീണ്ട നിയമപോരാട്ടത്തിന് അവസാനം; മീത്തിലെ വീട് പൊളിച്ച് മാറ്റും
- താപനില 18 ഡിഗ്രി സെൽഷ്യസിൽ എത്തും; അയർലൻഡിൽ ചൂട്
- ലിഫി വാലിയിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവം; പ്രതിയ്ക്കെതിരെ കേസ്
- അയർലൻഡിൽ നഴ്സുമാരുടെ എണ്ണം കൂടി
- ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം അയർലൻഡിൽ ഇറക്കി; കാരണം സാങ്കേതിക തകരാർ
- വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിന് പിന്നാലെ ലിക്വിഡ് നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ച് കോർക്ക് വിമാനത്താവളം. പുതിയ സ്‌കാനിംഗ് സംവിധാനങ്ങളുടെ സജ്ജീകരണം പൂർത്തിയായാൽ ഉടൻ നിയമങ്ങളിൽ മാറ്റംവരുത്തുമെന്നാണ് വിമാനത്താവളം വ്യക്തമാക്കുന്നത്. അതേസമയം സമാന നടപടി സ്വീകരിക്കാൻ ഷാനൻ വിമാനത്താവളവും ഒരുങ്ങുന്നുണ്ട്. അടുത്ത വർഷം ക്രിസ്തുമസിന് മുൻപായി കോർക്ക് വിമാനത്താവളത്തിലെ സ്‌കാനിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം പൂർത്തിയാകും. ഇതിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. സി3 സുരക്ഷാ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു പുതിയ മെസാനൈൻ ഫ്‌ളോർ ആയിരിക്കും പുതിയ സുരക്ഷാ പരിശോധനാ മേഖലയിൽ സജ്ജമാക്കുക. ബാഗിലെ വസ്തുക്കൾ പുറത്തെടുക്കാതെ തന്നെ വിശദമായി പരിശോധിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സ്‌കാനറുകൾ. അത്യാധുനിക സാങ്കേതിക വിദ്യയാണ് തങ്ങൾ പ്രയോജനപ്പെടുത്തുന്നത് എന്നും യാത്രികർക്ക് സാധനങ്ങൾ പുറത്തെടുക്കാതെ ഹാൻഡ് ലഗേജ് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്നും ഷാനൻ വിമാനത്താവളം വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ റെഗുലേറ്ററിയുടെ അനുവാദം ആവശ്യമാണ്. ഇതിനായുള്ള അപേക്ഷ നൽകി അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും, പുതിയ പരിഷ്‌കരണം ഉടനെ നടപ്പിലാക്കാൻ…
ഡൗൺ: കൗണ്ടി ഡൗണിൽ പള്ളിയിൽ തോക്കുമായി എത്തിയ ആൾ അറസ്റ്റിൽ. ബാംഗോർ ആബിയിൽ ആയിരുന്നു സംഭവം. 36 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുന്നത് കണ്ട് പള്ളി ഗ്രൂപ്പ് അംഗങ്ങൾ യുവാവിനെ സമീപിപ്പിക്കുകയായിരുന്നു. അപ്പോഴാണ് കൈവശം തോക്ക് കണ്ടത്. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ആർമ്ഡ് റെസ്‌പോൺസ് അംഗങ്ങൾ എത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തോക്കും പിടിച്ചെടുത്തു.
ഡബ്ലിൻ: ഡോസൺ സ്ട്രീറ്റിലെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് ബാറിൽ തീടിപിടിത്തം ഉണ്ടായത്. ഇതിന് പിന്നാലെ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. കെട്ടിടത്തിന് മനപ്പൂർവ്വം ആരോ തീയിട്ടുവെന്ന സൂചനകളാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവ സമയത്ത് തന്നെ പ്രദേശത്തെ ഒരു വീട്ടിൽ മോഷണവും നടന്നിരുന്നു. ഇത് രണ്ടും ബന്ധപ്പെടുത്തിക്കൊണ്ടാണ് അന്വേഷണം. ബാറ് പോലീസ് സീൽ ചെയ്തിട്ടുണ്ട്. ഇവിടെ ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ലാത്തത് വലിയ ആശ്വാസമായി.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് 14 കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് രാത്രി മുതൽ വാണിംഗ് നിലവിൽവരും. കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, മീത്ത്, ഓഫ്‌ലേ, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ താരതമ്യേന ശക്തികൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ അർദ്ധരാത്രിയാണ് മുന്നറിയിപ്പ് അവസാനിക്കുക. ഇന്നലെയും അയർലൻഡിൽ മഴ ലഭിച്ചിരുന്നു.
ഡബ്ലിൻ: ഡൊണബേറ്റിൽ നിന്നും ലഭിച്ച ഡാനിയൽ അരൂബോസിന്റേത് എന്ന് സംശയിക്കുന്ന അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് പാത്തോളജിസ്റ്റിന്റെ സഹായത്തോടെ സ്‌റ്റേറ്റ് പത്തോളജിസ്റ്റ് ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇന്നലെയോടെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അതേസമയം പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അസ്ഥിഭാഗങ്ങൾ കുട്ടിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. ഇന്നോ അടുത്ത ദിവസങ്ങളിലോ ഇത് ലഭിക്കും. അതേസമയം നാളെ ഡാനിയേലിന്റെ സ്മരണയ്ക്കായി ഡൊണബേറ്റിലെ ജനങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തും.
ഡബ്ലിൻ: എസ്എസ്ഇ എയ്ർട്രിസിറ്റി വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരട്ടിപ്രഹരം. വൈദ്യുതി വില വീണ്ടും വർധിച്ചു. പുതുക്കിയ വിലകൾ അടുത്ത മാസം മുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കി തുടങ്ങും. ഒക്ടോബർ 20 മുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വരിക. സ്റ്റാൻഡേർഡ് വേരിയബിൾ വൈദ്യുതി വിലകളും സ്റ്റാൻഡിംഗ് ചാർജുകളും 9.5 ശതമാനം വർധിക്കും. ഗാർഹിക ഗ്യാസ് ഉപഭോക്താക്കൾക്ക് നിരക്കിൽ മാറ്റമില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇതിന് മുൻപ് വൈദ്യുതി നിരക്ക് എസ്എസ്ഇ എയ്ർട്രിസിറ്റി വർധിപ്പിച്ചത്. പുതിയ തീരുമാനം 2 ലക്ഷം കുടുംബങ്ങളെ ആകും ബാധിക്കുക. ഇവരുടെ ബില്ലിൽ പ്രതിവർഷം ഏകദേശം 151 യൂറോയുടെ വർധനവ് പ്രകടമാകും.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ കല്ലിട്ട പെരുന്നാളും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഇന്നും നാളെയുമായി (21, 22) നടക്കും. ഇതിനൊപ്പം ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നൽകും. ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് നടക്കുന്ന കൊടിയേറ്റത്തോടെയായിരിക്കും പരിപാടികൾക്ക് തുടക്കമാകുക. കൊടിയേറ്റത്തിന് ശേഷം സന്ധ്യാപ്രാർത്ഥനയും ഉണ്ടാകും. നാളെ വൈകീട്ട് 4.30 ന് ബാവായ്ക്ക് സ്വീകരണം നൽകും. ഇതിന് ശേഷം സന്ധ്യാപ്രാർത്ഥനയും നടക്കും. 5.30 ന് ബാവായുടെ മുഖ്യ കാർമികത്വത്തിൽ കുർബാനയും തിരുശേഷിപ്പ് സ്ഥാപനവും പൊതുസമ്മേളനവും നടക്കും. യുകെ പാത്രിയാർക്കൽ വികാരി ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത സഹ കാർമികത്വം വഹിക്കും.
ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഗാസയിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലൻഡിൽ പഠിക്കുന്നത്. 14 പേരാണ് സംഘത്തിൽ ഉള്ളത്. ഇവർ ബുധനാഴ്ച രാത്രി ഗാസയിൽ നിന്നും ജോർദാനിലേക്ക് ബസിൽ യാത്രയായി. അമ്മാനിൽ നിന്നും വിമാനത്തിൽ തുർക്കിയിലെ ഇസ്താംബൂളിൽ എത്തിയ ഇവർ ഇവിടെ നിന്നും വിമാനം കയറുകയായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. ഇത് നാലാമത്തെ സംഘമാണ് ഗാസയിൽ നിന്നും പഠനത്തിനായി അയർലൻഡിൽ എത്തുന്നത്. കഴിഞ്ഞ മാസം ഗാസയിൽ നിന്നുള്ള 50 കുട്ടികൾ മൂന്ന് ദിവസങ്ങളിലായി അയർലൻഡിൽ എത്തിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഗാർഡയാകാൻ ( പോലീസ്) അവസരം. അയർലൻഡിൽ കഴിഞ്ഞ നാല് വർഷമായി നിയമാനുസൃതമായി താമസിക്കുന്നവർക്കാണ് ഗാർഡ റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാൻ കഴിയുക. ഐറിഷ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അവസരമുണ്ട്. ഗാർഡകളെ നിയമിക്കുന്നതിനായി പുതുതായി പ്രഖ്യാപിച്ച ഗാർഡ റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 9 വരെ ഏവർക്കും അപേക്ഷിക്കാം. അതേസമയം അപേക്ഷാ തിയതിയ്ക്ക് തൊട്ട് മുൻപുള്ള ഒരു വർഷം അപേക്ഷകൻ അയർലൻഡിൽ ഉണ്ടായിരുന്നിരിക്കണം എന്നത് നിർബന്ധമാണ്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ അന്തരിച്ച മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. തിരുവനന്തപുരം വടുവാർക്കോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്റെയും സഫി ഫ്‌ളോറൻസിന്റെയും മകനായ ഐസക്ക് ബെർലിൻ ആണ് മരിച്ചത്. യുടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ് പാസ്റ്റർ ജേക്കബ് ജോർജ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ഇതിന് മുന്നോടിയായി ലിസ്ബൺ റാണി തോംപ്‌സൺ ഫ്യൂണറൽ ചാപ്പലിൽ അന്ത്യ ശുശ്രൂഷകൾ നടന്നു. ഈ മാസം 13 ന് ആയിരുന്നു ഐസക്ക് ബെർലിൻ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
