ഡബ്ലിൻ: കഴിഞ്ഞ 16 മാസത്തിനിടെ ഗാർഡ സേനയിൽ നിന്നും പുറത്തായത് 15 ഉദ്യോഗസ്ഥർ. ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയവരാണ് ഇവർ. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് തുടർന്ന് രാജിവച്ച് പോയവരാണ് ഇവരിൽ ഭൂരിഭാഗവും.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സേനയിൽ നിന്നും രണ്ട് ഗാർഡകളെ പിരിച്ചുവിട്ടു. 11 പേർ രാജിവച്ചു. രണ്ട് പേർ വിരമിയ്ക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഇവരിൽ ഒരാൾ സർജന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. 11 പേർ റാങ്ക് ആൻഡ് ഫയൽ ഗാർഡയും മൂന്ന് പേർ ഗാർഡ റിസർവ്വ് ഉദ്യോഗസ്ഥരുമാണ്. അതേസമയം കോടതി ശിക്ഷിക്കുന്നതിന് മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ രാജിവച്ചതോ വിരമിച്ചതോ ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിൽ ഇല്ല.
2020 മുതൽ 198 ഗാർഡകളെ സസ്പെൻഡ് ചെയ്തു. ഇതേ കാലയളവിൽ 15,000 പരാതികളാണ് ഗാർഡ ഉദ്യോഗസ്ഥരെക്കുറിച്ച് സേനയ്ക്ക് ലഭിച്ചത്.

