ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച ആർടിഇയുടെ ഡോക്യുമെന്ററിയിൽ വിവാദം. അയർലൻഡിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വിവാദത്തിന് കാരണമായത്. ഭവന നിർമ്മാണ- ആരോഗ്യമേഖലകളിൽ കുടിയേറ്റം ആവശ്യമാണെന്നാണ് ഡോക്യുമെന്ററി പറയുന്നത്. അതേസമയം കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയാണ് സർക്കാരും സ്വീകരിക്കുന്നത്.
അയർലൻഡിനെ സൃഷ്ടിക്കുന്നത് ആര് ? ( who ‘s building ireland) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഈ ആഴ്ചയായിരുന്നു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്. അയർലൻഡിന്റെ നിർമ്മാണ മേഖലയ്ക്ക് 40,000 വിദഗ്ധ തൊഴിലാളികളെ ആവശ്യമാണെന്ന് ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നു. എന്നാൽ അയർലൻഡിൽ തൊഴിലാളികളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആർടിഇ അന്വേഷിക്കാത്തത് എന്നാണ് വിമർശകരുടെ ചോദ്യം.

