ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
60 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ലാറ്റെറാഗിലെ ആർ498 ൽ ആയിരുന്നു അപകടം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്നു ഇവർ. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഗാൽവെ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു.
Discussion about this post

