ഡബ്ലിൻ: മാലിന്യസംസ്കരണത്തിൽ അലംഭാവം കാണിച്ച് ഐറിഷ് ജനത. രാജ്യത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 നാഷണൽ ലിറ്റർ പൊല്യൂഷൻ മോണിറ്ററിംഗ് സിസ്റ്റം ( എൻഎൽപിഎംഎസ് ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനം നടത്തിയ 60 ശതമാനം സ്ഥലത്തും മലിനീകരണം വർധിച്ചതായി എൻഎൽപിഎംഎസിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.
പോയവർഷം 5,579 സർവ്വേകളാണ് പഠനത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. സിഗരറ്റ് കുറ്റികൾ, ച്യൂയിംഗ് ഗം എന്നിവയാണ് ആളുകൾ ഏറ്റവും കൂടുതലായി അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ൽ മലിനീകരണ തോതിൽ 3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ സർവ്വേയിൽ 20 ശതമാനത്തിൽ താഴെ പ്രദേശങ്ങൾ മാത്രമാണ് മാലിന്യമില്ലാത്തതായി കണ്ടെത്താൻ കഴിഞ്ഞത്.

