ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിൻ ഫെയ്ൻ ആരെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. പിന്തുണ നൽകുന്ന സ്ഥാനാർത്ഥിയെ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി രാവിലെ സിൻ ഫെയ്നിന്റെ എആർഡി കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയായിരിക്കും പ്രഖ്യാപനം.
തിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ ഇതുവരെ ഒരു സൂചനയും പാർട്ടി പുറത്തുവിട്ടിട്ടില്ല. നേതൃത്വത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ടിഡിമാരും സെനാറ്റർമാരും നേരത്തെ പ്രതികരിച്ചിരുന്നു. ദീർഘനാളായി സൂക്ഷിച്ച സസ്പെൻസിന് ഇന്ന് തിരശ്ശീല വീഴുമെന്നതിനാൽ വലിയ ആകാംഷയിലെ അയർലൻഡിലെ രാഷ്ട്രീയ ലോകം.
ഇന്ന് രാവിലെ 10 മണിയോടെ യോഗം ചേരുമെന്നാണ് വിവരം. ഡബ്ലിനിലാണ് യോഗം. 1 മണിയോടെ ഇത് പൂർത്തിയാകും. ഇതിന് ശേഷം ആയിരിക്കും പ്രഖ്യാപനം.

