Author: sreejithakvijayan

ഡബ്ലിൻ: ഇസ്രായേൽ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അയർലൻഡിന് സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തരായ സൈന്യം നിസ്സഹായരായ ജനങ്ങളെ നേരിടുന്ന കാഴ്ചയാണ് ഗാസയിലേത്. ഇതിന് കാരണക്കാരായ ഇസ്രായേൽ സർക്കാരിലെ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ല. യുഎന്നിലെ മറ്റ് രാജ്യങ്ങളും അയർലൻഡിന് സമാനമായ നടപടി സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസയിൽ ഗുരുതര കുറ്റകൃത്യമാണ് ഇസ്രായേൽ നടത്തിയതെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് നോർതേൺ അയർലൻഡിലെ കൗണ്ടികൾ. ഇന്ന് മൂന്ന് കൗണ്ടികളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ഡൗൺ, ആൻട്രിം, അർമാഗ് എന്നീ കൗണ്ടികളിലാണ് മഴ. ഇവിടെ ഇന്ന് രാവിലെ ഏഴ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവന്നു. രാത്രി 7 വരെ മുന്നറിയിപ്പ് തുടരും. 20 മുതൽ 30 മില്ലീ ലിറ്റർ മഴയാണ് സാധാരണയിടങ്ങളിൽ ലഭിക്കുക. മലഞ്ചെരുവുകളിൽ 40 മുതൽ 50 മില്ലീ ലിറ്റർവരെ മഴ ലഭിക്കും.

Read More

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിനെതിരെ മോഷണത്തിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. 30 വയസ്സുകാരനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിക്ലോ ജില്ലാ കോടതിയിൽ ഹാജരാക്കി. നിരവധി മോഷണക്കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ 3ഒളിമ്പിയ തിയറ്ററിൽ അധിക പരിപാടികൾ പ്രഖ്യാപിച്ച് കൊറോണാസ്. ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് രണ്ട് അധിക ഷോകൾ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ 15, 16 തിയതികളിലാണ് പരിപാടികൾ. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റ് മാസ്റ്റർവഴി ആരാധകർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. 44.40 യൂറോ മുതൽ 49.40 യൂറോ വരെയാണ് ടിക്കറ്റ് നിരക്കുകൾ. നേരത്തെ നാല് ഷോകൾ മാത്രമാണ് 3ഒളിമ്പിയ തിയറ്ററിൽ കൊറോണാസ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ 10 മുതൽ 13 വരെയായിരുന്നു ഇത്. എന്നാൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ഇത് ആറ് ഷോകളിലേക്ക് ഉയർത്തുകയായിരുന്നു.

Read More

ഡബ്ലിൻ: ഫിയന്ന ഫെയിൽ ഉപദേഷ്ടാവും മുൻ ജൂനിയർ മന്ത്രിയുമായ മാർട്ടിൻ മാൻസെർഗ് അന്തരിച്ചു. 78 വയസ്സായിരുന്നു. വിരമിച്ച മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം സഹാറയിലേക്കുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 2002 മുതൽ 2007 വരെ സെനറ്ററായും 2007 മുതൽ 2011 വരെ ടിപ്പററി സൗത്തിന്റെ ടിഡിയായും മിസ്റ്റർ മാൻസേർഗ് തിരഞ്ഞെടുക്കപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് സഹമന്ത്രിയായും അദ്ദേഹം  സേവനമനുഷ്ഠിച്ചു. വടക്കൻ അയർലണ്ടിലെ സമാധാന പ്രക്രിയയിൽ ഫിയന്ന ഫെയ്ലിന്റെ നേതാക്കളുടെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. മാൻസെർഗിന്റെ വിയോഗത്തിൽ അയർലൻഡ് പ്രധാനമന്ത്രിയും ഫിയന്ന ഫെയിൽ മുതിർന്ന നേതാവുമായ മൈക്കിൾ മാർട്ടിൻ അനുശോചിച്ചു. മാൻസെർഗിന്റെ വിയോഗം അതിയായ ദു:ഖം ഉളവാക്കി. നാല് പതിറ്റാണ്ടിലേറെയായി എനിക്ക് അദ്ദേഹത്തെ അറിയാം. അയർലൻഡിന്റെ സമാകാലിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് അദ്ദേഹം എന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

Read More

ഡൊണഗൽ: വെസ്റ്റ് ഡൊണഗലിൽ ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. നാല് പേരായിരുന്നു കടലിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെ മഗെരാരോർട്ടിക്ക് സമീപമുള്ള ബ്ലഡി ഫോർലാൻഡിൽ ആയിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടെ ആയിരുന്നു ഇവർ അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ്ഗാർഡും മറ്റ് അടിയന്തിര സേവനങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. റെസ്‌ക്യൂ 118 ഹെലികോപ്റ്റർ, ബൻബെഗ് കോസ്റ്റ് ഗാർഡ് യൂണിറ്റ്, അരാൻമോർ ലൈഫ് ബോട്ട് എന്നിവ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.

Read More

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഐറിഷ് റെയിലിന് നേരെയുള്ള 771 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർധനവുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺവരെ 645 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം രണ്ടാംപാദത്തിൽ 401 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 38 എണ്ണം മർദ്ദനവും 11 എണ്ണം മോശം പെരുമാറ്റവും ആണ്. 27 പരസ്പരമുള്ള സംഘർഷവും റിപ്പോർട്ട് ചെയ്തു. 28 മോഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ 412 ഓളം ചെറിയ തരത്തിലുള്ള റിപ്പോർട്ട് ചെയ്യപ്പെടാത്ത അക്രമ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിലെ കണക്കാണ് ഇത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. ഓഗസ്റ്റുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 16,353 പേരാണ് അടിയന്തിര താമസ സൗകര്യം പ്രയോജനപ്പെടുത്തുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിലും അയർലൻഡിൽ സാഹചര്യും കൂടുതൽ മോശമാകുമെന്നാണ് കരുതുന്നത്. ജൂലൈയിൽ 16,000 ആയിരുന്നു ഭവനരഹിതരുടെ എണ്ണം. ഇതിൽ 5000 പേർ കുട്ടികൾ ആയിരുന്നു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭവന രഹിതരുടെ എണ്ണം ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത്. ഭവന വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത 11,208 പേർ ഭവന രഹിതരാണ്. ഇതിൽ 5,145 പേർ കുട്ടികളാണ്.

Read More

ഡബ്ലിൻ: ട്രെയിറ്റേഴ്‌സ് അയർലൻഡിന്റെ പരിപാടി ആസ്വദിച്ച് രണ്ട് മില്യണിലധികം ആളുകൾ. ആഴ്ചകളായി സംപ്രേഷണം ചെയ്തിരുന്ന പരിപാടി 2.1 മില്യൺ ആളുകൾ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ആർടിഇ പ്ലേയറിലൂടെയാണ് ട്രെയിറ്റേഴ്‌സ് അയർലൻഡിന്റെ പരിപാടി സംപ്രേഷണം ചെയ്തത്. പരിപാടി കണ്ടതിൽ 70 ശതമാനം പേർ 18 നും 44 നും ഇടയിൽ പ്രായമുള്ളവരാണ്. നാല് ദശലക്ഷം സ്ട്രീമുകളാണ് ഇതുവരെ ചെയ്തത്. ഓരോ എപ്പിസോഡിനും ശരാശരി 5,57,000 കാഴ്ചക്കാർ ഉണ്ടായി. 7,32,0000 ആളുകളാണ് അവസാന എപ്പിസോഡ് കണ്ടത്.

Read More

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ മുൻപാകെ ലൈസൻസ് സമർപ്പിക്കാത്തത് കോടതി അയോഗ്യരാക്കപ്പെട്ട 23,000 ഡ്രൈവർമാർ. എന്നാൽ ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 1,935 പേർ മാത്രമാണ് മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിച്ചതെന്നും നീതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2022 മുതലുള്ള കണക്കുകളാണ് നീതിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ 2010 ലെ റോഡ് ട്രാഫിക് ആക്ട് പ്രകാരം യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ഡ്രൈവർക്കെതിരെ പിഴ ചുമത്തുകയും വാഹനം ഓടിയ്ക്കുന്നതിൽ നിന്നും നിയമപ്രകാരം അദ്ദേഹത്തെ വീണ്ടും വിലക്കുകയും ചെയ്തു. 2022 ൽ ആയിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലൈസൻസ് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട കുറ്റവുമായി ബന്ധപ്പെട്ട് 26 വ്യക്തികൾ കോടതിയിൽ ഹാജരായി. എന്നാൽ ഇവരിൽ ആരും ശിക്ഷിക്കപ്പെട്ടില്ല.

Read More