ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. ഓഗസ്റ്റുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 16,353 പേരാണ് അടിയന്തിര താമസ സൗകര്യം പ്രയോജനപ്പെടുത്തുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിലും അയർലൻഡിൽ സാഹചര്യും കൂടുതൽ മോശമാകുമെന്നാണ് കരുതുന്നത്.
ജൂലൈയിൽ 16,000 ആയിരുന്നു ഭവനരഹിതരുടെ എണ്ണം. ഇതിൽ 5000 പേർ കുട്ടികൾ ആയിരുന്നു. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭവന രഹിതരുടെ എണ്ണം ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത്. ഭവന വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത 11,208 പേർ ഭവന രഹിതരാണ്. ഇതിൽ 5,145 പേർ കുട്ടികളാണ്.
Discussion about this post

