കോർക്ക്: കോർക്ക് സിറോ മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റി ഈ വർഷത്തെ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഈ വരുന്ന 29 ന് ( ഞായറാഴ്ച) ആണ് ധ്യാനം സംഘടിപ്പിക്കുന്നത്. ധ്യാനത്തിന്റെ ഭാഗമാകാൻ സംഘാടകർ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു. ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് പരിപാടി.
ഓശാന ഞായറാഴ്ച ഡെന്നിസ് ക്രോസ് ചർച്ചിലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടരയോടെ ഓശാന തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിയ്ക്കും. ഫാദർ ജോസഫ് പുത്തൻപുരയ്ക്കലാണ് ധ്യാന ശുശ്രൂഷകൾ നയിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 5 മണിയ്ക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് ധ്യാനം ആരംഭിക്കുക. രാത്രി 9 വരെ ധ്യാനം തുടരും.
Discussion about this post

