Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അവസാനത്തോടെ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് രാജ്യത്ത് മഴയ്ക്ക് കാരണം ആകുന്നത്. നിലവിൽ അയർലൻഡിനെ ലക്ഷ്യമിട്ടാണ് കാറ്റിന്റെ സഞ്ചാരം. കാറ്റഗറി 5ൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹംബർട്ടോ. വരും ദിവസങ്ങളിൽ ഹംബർട്ടോ അറ്റ്‌ലാൻഡിക് സമുദ്രത്തിന് കുറുകെ വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് സഞ്ചരിക്കാനാണ് സാധ്യത. ഈ വേളയിൽ ആയിരിക്കും രാജ്യത്ത് മഴ അനുഭവപ്പെടുക. അതേസമയം അറ്റ്‌ലാൻഡിക്കിലൂടെ നീങ്ങുന്ന കാറ്റ് ദുർബലമാകാനാണ് സാധ്യത.

Read More

ഡബ്ലിൻ: പുതിയ എച്ച്‌ഐവി വ്യാപനം തടയാൻ അയർലൻഡിന് കഴിയുമെന്ന് എച്ച്‌ഐവി അയർലൻഡ് (എച്ച്‌ഐവിഐ). പക്ഷേ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. നിലവിൽ എണ്ണായിരം എച്ച്‌ഐവി ബാധിതരാണ് രാജ്യത്ത് ഉള്ളത്. ഈ വർഷം മാത്രം പുതിയ 200 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും എച്ച്‌ഐവിഐ വ്യക്തമാക്കി. പരിശോധനകളുടെ അഭാവം എത്ര പുതിയ രോഗികൾ അയർലൻഡിൽ ഉണ്ട് എന്ന് കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് എച്ച്‌ഐവി അസോസിയേഷൻ ചെയർമാൻ യോവോൺ ഗില്ലീസ് പറഞ്ഞു.എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് തങ്ങൾക്ക് അറിയില്ല. നിലവിൽ എണ്ണായിരത്തോളം ആളുകൾ എച്ച്‌ഐവിയുമായി കഴിയുന്നു. എന്നാൽ ഇത് ആകെയുള്ള രോഗികളിൽ 15 ശതമാനം മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യമേഖലയ്ക്ക് അധിക ധനസഹായം ആവശ്യമെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. സർക്കാർ സ്ഥിരമായി നൽകുന്ന ഫണ്ടിനൊപ്പം അയർലൻഡിന് ഈ വർഷം അനുബന്ധസഹായം കൂടി ആവശ്യമാണ്. ഈ വർഷം അധികമായി 250 മില്യൺ യൂറോ ആവശ്യമാണെന്നും ഗ്ലോസ്റ്റർ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ തുക വളരെ കുറവാണ്. ചിലവ് കുറയ്ക്കുന്നത് സംബന്ധിച്ച് എച്ച്എസ്ഇയും സർക്കാരും തീരുമാനിച്ച കാര്യങ്ങൾ കൃത്യമായി നടപ്പിലാകുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യരംഗം കുറച്ചുകൂടി ശക്തിപ്പെട്ടിട്ടുണ്ട്. ഇത് തുടരുമെന്നും ബെർണാഡ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഫിംഗ്ലാസിൽ വീട്ടിൽ നിന്നും യുവാവിന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. 30 വയസ്സുള്ള യുവാവും അഞ്ച് വയസ്സുള്ള മകളുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടത്. ഹീത്ത്ഫീൽഡ് ടെറസിലെ വീട്ടിൽ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മുറിയിൽ നിന്നും യുവാവിന്റെ മൃതദേഹം സ്‌റ്റെയർകേസിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മറ്റ് വിശദാംശങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Read More

ക്ലെയർ: അടച്ച് പൂട്ടലിൽ നിന്നും സ്‌കൂളിനെ രക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് ജീവനക്കാരും വിദ്യാർത്ഥികളും. ഫർഗ്ലാൻ നാഷണൽ സ്‌കൂൾ ആണ് വിദ്യാർത്ഥികളുടെ എണ്ണം തികയാത്തതിനെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്. നാളേയ്ക്കുള്ളിൽ വിദ്യാർത്ഥികളുടെ എണ്ണം തികയ്ക്കണമെന്നാണ് അധികൃതർ സ്‌കൂളിന് നൽകിയിരിക്കുന്ന നിർദ്ദേശം. സ്‌കൂളിന്റെ പ്രവർത്തനം തുടരാൻ 11 വിദ്യാർത്ഥികളാണ് വേണ്ടത്. എന്നാൽ ഏഴ് പേർ മാത്രമാണ് നിലവിൽ ഇവിടെ അഡ്മിഷൻ നേടിയിരിക്കുന്നത്. അതുകൊണ്ട് അടച്ച് പൂട്ടൽ തടയാൻ കുട്ടികളെ നാളേയ്ക്കുള്ളിൽ സ്‌കൂളിൽ ചേർത്തണം എന്നാണ് രക്ഷിതാക്കളോട് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും അഭ്യർത്ഥിക്കുന്നത്. ഇനാഗിനും എന്നിസ്റ്റിമോനിനും ഇടയിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ രണ്ട് സ്ഥിരം അദ്ധ്യാപകരും പാർട്ട് ടൈം സ്‌പെഷ്യൽ നീഡ്‌സ് ടീച്ചറും ഉണ്ട്.

Read More

ഡബ്ലിൻ: ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി ജിം ഗാവിനെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രിയും ഫിയന്ന ഫെയ്ൽ മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിൻ. യുവതയെ പ്രചോദിപ്പിക്കാനും അയർലൻഡിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ഗാവിന് കഴിയുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയർലൻഡിലെ ജനങ്ങളെ സേവിക്കുന്നതിൽ ഗാവിന് പരിചയമുണ്ട്. ജീവിതാനുഭവങ്ങൾ കൊണ്ട് സമ്പന്നനാണ് അദ്ദേഹം. സേവനമാണ് അദ്ദേഹത്തിന്റെ ജീവിതം. ഇപ്പോൾ പ്രസിഡന്റ് പദവിയിൽ ഇരുന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് അദ്ദേഹം തേടുന്നത്. ഐറിഷ് ജനതയുടെ ശക്തിയും ശബ്ദവും ആകാൻ അദ്ദേഹത്തിന് കഴിയുമെന്നും മാർട്ടിൻ പറഞ്ഞു.

Read More

ഡബ്ലിൻ: യുക്രെയ്‌നിലെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അയർലൻഡ് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുഎൻ ജനറൽ അസംബ്ലിയ്ക്കിടെ എല്ലാവരും സംസാരിച്ചത് യുക്രെയ്‌നിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിൻ സമാധാനം പുന:സ്ഥാപിക്കാൻ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും ഹാരിസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ യുക്രെയ്‌നിൽ സമാധാനം പുലരുന്നതിനെക്കുറിച്ച് സംസാരിക്കുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്തിന്റെ ഒരു ഭാഗം മുഴുവൻ ചർച്ച ചെയ്തത് യുക്രെയിനിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിന് സമാധാനം പുന:സ്ഥാപിക്കാൻ ഒട്ടും താത്പര്യം ഇല്ല. അദ്ദേഹത്തിന്റെ ഈ നിലപാട് മാറാൻ യൂറോപ്യൻ യൂണിയനും അമേരിക്കയും ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ ഒരു മരണം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാൽനട യാത്രികന് ആണ് ജീവൻ നഷ്ടമായത്. ബാലിഗോവൻ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന വ്യക്തിയെ അതുവഴി വന്ന വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാൽനട യാത്രികന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ആദ്യ ടെലിവിഷൻ സംവാദം ഇന്ന്. രാത്രി 10 മണിയ്ക്ക് വെർജിൻ മീഡിയ വൺ ചാനലിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഇന്നത്തെ സംവാദപരിപാടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ വീറും വാശിയും നൽകും. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്, ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രമുഖ അവതാരകൻ കീരാൻ കുഡിഹിയാണ് പരിപാടി അവതരിപ്പിക്കുക. ഈ പരിപാടിയിൽ ഭാഗമാകുന്നതിനോടൊപ്പം വെർജിൻ മീഡിയ ന്യൂസിന്റെ അവതാരകയായ കോളെറ്റ് ഫിറ്റ്‌സ്പാട്രിക്കിനൊപ്പം 30 മിനിറ്റ് ദൈർഘ്യമുള്ള ‘ബിഗ് ഇന്റർവ്യൂ’വിലും സ്ഥാനാർത്ഥികൾ പങ്കെടുക്കും. ബിഗ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ആദ്യ സ്ഥാനാർത്ഥി ജിം ഗാവിൻ ആയിരിക്കും. ഒക്ടോബർ ആറിന് ആയിരിക്കും ആദ്യ പരിപാടി. ഇതിന് ശേഷം അടുത്ത മാസം 13 ന് നടക്കുന്ന പരിപാടിയിൽ കനോലിയും 20 ന് നടക്കുന്ന പരിപാടിയിൽ ഹെതർ ഹംഫ്രീസും പങ്കെടുക്കും.

Read More

ഡബ്ലിൻ: ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി അയർലൻഡിന് ഇല്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഡെന്മാർക്ക്, ജർമ്മനി, നോർവേ, ലിത്വാന എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പോലുള്ള അജ്ഞാത വസ്തു പറന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങൾ അയർലൻഡിനെ ബാധിക്കില്ലെന്ന വിശ്വാസം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ മക്കീ ബാരക്കിൽ വെറ്ററൻസിന്റെ പരേഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പ്രതിരോധശേഷി കൈവരിച്ച രാജ്യമല്ല അയർലൻഡ്. ഇത്തരം ആക്രമണങ്ങളിൽ നിന്നും അയർലൻഡ് മുക്തമാണെന്ന് കരുതി നാം ഒരിക്കലും സ്വയം വിഡ്ഢികളാകരുത്. യൂറോപ്പിലെ ഒരു രാജ്യവും അങ്ങനെയല്ലന്നും അദ്ദേഹം പറഞ്ഞു.

Read More