ഡബ്ലിൻ: ഫിയന്ന ഫെയിൽ ഉപദേഷ്ടാവും മുൻ ജൂനിയർ മന്ത്രിയുമായ മാർട്ടിൻ മാൻസെർഗ് അന്തരിച്ചു. 78 വയസ്സായിരുന്നു. വിരമിച്ച മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം സഹാറയിലേക്കുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
2002 മുതൽ 2007 വരെ സെനറ്ററായും 2007 മുതൽ 2011 വരെ ടിപ്പററി സൗത്തിന്റെ ടിഡിയായും മിസ്റ്റർ മാൻസേർഗ് തിരഞ്ഞെടുക്കപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വടക്കൻ അയർലണ്ടിലെ സമാധാന പ്രക്രിയയിൽ ഫിയന്ന ഫെയ്ലിന്റെ നേതാക്കളുടെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
മാൻസെർഗിന്റെ വിയോഗത്തിൽ അയർലൻഡ് പ്രധാനമന്ത്രിയും ഫിയന്ന ഫെയിൽ മുതിർന്ന നേതാവുമായ മൈക്കിൾ മാർട്ടിൻ അനുശോചിച്ചു. മാൻസെർഗിന്റെ വിയോഗം അതിയായ ദു:ഖം ഉളവാക്കി. നാല് പതിറ്റാണ്ടിലേറെയായി എനിക്ക് അദ്ദേഹത്തെ അറിയാം. അയർലൻഡിന്റെ സമാകാലിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് അദ്ദേഹം എന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

