ഡബ്ലിൻ: ഡബ്ലിനിലെ സൈക്കിൾ യാത്രികർക്ക് ഇനി മുതൽ സൈക്കിളുകൾ സുരക്ഷിതമായി സൂക്ഷിക്കാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ ലോക്കറുകൾ സ്ഥാപിയ്ക്കുന്ന പദ്ധതിയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ തുടക്കം കുറിച്ചു. പ്രാരംഭഘട്ടത്തിൽ കേപ്പൽ സ്ട്രീറ്റ്, ഗ്രാഫ്റ്റൻ സ്ട്രീറ്റ് മേഖലകളിലാണ് ലോക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്.
12 ലോക്കറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 6 എണ്ണം കേപ്പൽ സ്ട്രീറ്റിലും 6 എണ്ണം ഗ്രാഫ്ട്ടൺ സ്ട്രീറ്റിലുമാണ് ഉള്ളത്. സൈക്കിളുകൾ ഇവിടെ സൂക്ഷിക്കുന്നതിന് നിരക്കുകൾ ബാധകമാണ്. ആദ്യ രണ്ട് മണിക്കൂറിൽ മണിക്കൂറിന് 1 യൂറോ ആണ് നൽകേണ്ടിവരിക. പിന്നീടുള്ള മണിക്കൂറുകളിൽ മണിക്കൂറിന് രണ്ട് യൂറോ ഈടാക്കിത്തുടങ്ങും. പദ്ധതി വിജയിച്ചാൽ 40 ഓളം ലോക്കറുകൾ നഗരത്തിന്റെ അങ്ങോളമിങ്ങോളമായി സ്ഥാപിക്കാനാണ് കൗൺസിലിന്റെ തീരുമാനം.

