- വി.എസ്. ശിവകുമാർ അരുവിക്കരയിൽ , കെ.എസ്. ശബരീനാഥൻ നേമത്ത് : രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
- അവിടെ യുദ്ധം , ഇവിടെ പ്രണയം : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി
- സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് : ഇടഞ്ഞ് കെ സുധാകരൻ
- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നേടുന്നതിൽ പരാജയപ്പെട്ട് മരിയ സ്റ്റീൻ. രണ്ട് പേരുടെ നാമനിർദ്ദേശങ്ങൾ കൂടി നേടാൻ കഴിയാതിരുന്നതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മരിയയുടെ ആഗ്രഹം വിഫലമായത്. 18 പേരുടെ പിന്തുണ മാത്രമാണ് മരിയയ്ക്ക് ലഭിച്ചത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് 12 മണിയോടെ അവസാനിച്ചു. ഇന്ന് രാവിലെ 11 മണിയ്ക്ക് നാമനിർദ്ദേശം നൽകുന്നതിനായി മരിയ സ്റ്റീൻ കസ്റ്റം ഹൗസിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് ടിഡിമാരുടെ നാമനിർദ്ദേശം കൂടി വാങ്ങിയെടുക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. നിലവിൽ മൂന്ന് സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സര രംഗത്ത് ഉള്ളത്. ഫിൻ ഗെയ്‌ലിന്റെ ഹെതർ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
ഡബ്ലിൻ: അയർലൻഡിൽ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. ഈ വർഷം നരഹത്യ, കവർച്ച, പിടിച്ചുപറി, വഞ്ചന, ഭവനഭേദനം എന്നീ കുറ്റകൃത്യങ്ങൾ കുറഞ്ഞു. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങൾ 17 ശതമാനം വർധിച്ചു. കൊലപാതകം അനുബന്ധ കുറ്റകൃത്യങ്ങൾ, കൂട്ടക്കൊല എന്നിവ കുറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ 42 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മരണത്തിന് കാരണമാകുന്ന ഡ്രൈവിംഗ് കുറ്റകൃത്യങ്ങളും കുറഞ്ഞു. അതേസമയം കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ മുഴുവനായി പരിശോധിക്കുമ്പോൾ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ വർധനവ് വന്നിട്ടുണ്ട്. അയർലൻഡിൽ നാല് വർഷത്തിനിടെ കുറ്റകൃത്യങ്ങളിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ട്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഉറപ്പാക്കാൻ എല്ലാവരും വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അടുത്ത മാസം 24 ന് ആണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വോട്ടർപട്ടികയിൽ ഇപ്പോഴും പേരില്ലാത്ത വലിയൊരു ശതമാനം പേർ അയർലൻഡിൽ ഉണ്ടെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 18 വയസ്സ് പൂർത്തിയായ 60,000 പേർ രാജ്യത്ത് ഉണ്ട്. ഇവർ വോട്ടവകാശം ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാൻ ഇവർക്ക് ലഭിക്കുന്ന ആദ്യ അവസരം ആണ് ഇതെന്നും വെറും മൂന്ന് മിനിറ്റ് കൊണ്ട് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാമെന്നും കമ്മീഷൻ അറിയിച്ചു.
ഡബ്ലിൻ: യൂറോപ്പിലെ കുടിയേറ്റത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിൽ മറുപടിയുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ പരാമർശങ്ങളിൽ അത്ഭുതം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. യൂറോപ്പിൽ സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്. സംസാര സ്വാതന്ത്ര്യവും ജീവിത നിലവാരവും ഉണ്ട്. യൂറോപ്പിനോ അയർലൻഡിനോ തുറന്ന അതിർത്തികൾ ഇല്ല. അതിർത്തികളിൽ നിയന്ത്രണമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടുള്ള ട്രംപിന്റെ സമീപനത്തോടും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുടിയേറ്റം മൂലം യൂറോപ്പ് നരകത്തിലേക്ക് പോകും എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്കായി ഓൺലൈൻ ഓപ്പൺ ഹൗസ് മീറ്റിംഗുമായി ഇന്ത്യൻ എംബസി. 12 കൗണ്ടികളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. നാളെയാണ് മീറ്റിംഗ്. ഇന്ത്യക്കാരുടെ പരാതികളും പ്രശ്‌നങ്ങളും കേൾക്കുകയും പരിഹരിക്കുകയുമാണ് മീറ്റിംഗിന്റെ ലക്ഷ്യം. രാവിലെ 11.30 മുതൽ 12 മണിവരെയാണ് മീറ്റിംഗ്. ഗാൽവെ, മയോ, റോസ്‌കോമൺ, ഡൊണഗൽ, സ്ലൈഗോ, ലെട്രിം, മീത്ത്, വെസ്റ്റ് മീത്ത്, ലൂത്ത്, ലോംഗ്‌ഫോർഡ്, കാവൻ, മൊനാഗൻ, എന്നീ കൗണ്ടികളിൽ ഉള്ളവർക്കാണ് നാളെ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. മറ്റ് കൗണ്ടികളിലെ ഇന്ത്യക്കാർക്കായി വേറൊരു ദിവസം മീറ്റിംഗ് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സൂം മീറ്റിംഗ് ലിങ്ക്
ലോംഗ് ഫോർഡ്: അയർലൻഡിൽ നിര്യാതയായ മലയാളി നഴ്‌സിന്റെ അന്ത്യ ശുശ്രൂഷകൾ തിങ്കളാഴ്ച (29) നടക്കും. ഇടുക്കി തൊടുപുഴ സ്വദേശിനി ഷാന്റി പോൾ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ലോംഗ് ഫോർഡിലെ ഷാന്റിയുടെ വീട്ടിൽ ആണ് ശുശ്രൂഷകൾ. പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 11 മണിയ്ക്ക് ലോംഗ്‌ഫോർഡിലെ മോയ് ഡൗ സെന്റ് മേരീസ് ദേവാലയത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടുത്തെ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം മോയ് ഡൗൺ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഞായറാഴ്ച മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബാലിനാലി റോഡിലുള്ള ഗ്ലിസൺസ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് നാല് മുതൽ 7 വരെയാണ് പൊതുദർശനം.
ഡബ്ലിൻ: അയർലൻഡ് മലയാളി ജെയിംസ് ജോസഫിന്റെ മാതാവ് അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ ജോസഫ് ആണ് നിര്യാതയായത്. 75 വയസ്സായിരുന്നു. ബാൽബ്രിഗാനിലാണ് ജെയിംസ് വർഷങ്ങളായി താമസിക്കുന്നത്. ത്രേസ്യാമ്മയുടെ സംസ്‌കാരം പിന്നീട്.
ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്‌സ് (എൽസിസി) ജേതാക്കൾ. ഫൈനലിൽ കരുത്തുറ്റ എതിരാളികളെ മറികടന്നാണ് എൽസിസി ചരിത്ര നേട്ടം സ്വന്തമാക്കിയത്. അതേസമയം തുടർച്ചയായ മൂന്നാം തവണയാണ് എൽസിസി ടൂർണമെന്റിൽ ചാമ്പ്യൻമാർ ആകുന്നത്. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ടീം എന്ന നേട്ടവും എൽസിസിയ്‌ക്കൊപ്പമാണ്. ഇതുവരെ നടന്ന നാല് ചാമ്പ്യൻ ട്രോഫികളിൽ മൂന്നും എൽസിസിയാണ് നേടിയത്. ഇക്കുറി ആറ് ടീമുകളാണ് യോഗ്യത തേടിയത്.
മയോ : മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാർ സമരത്തിലേക്ക്. ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് സമരം ചെയ്യാനുള്ള തീരുമാനം. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ ജീവനക്കാർ തീരുമാനിച്ചു. എമർജൻസി ഡിപ്പാർട്ട് മെന്റ് എ ആൻഡ് ബി, മെഡിക്കൽ അസസ്‌മെന്റ് യൂണിറ്റ്, എസ്‌കലേൻ ടീം എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് മൂന്ന് വിഭാഗങ്ങളിലെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് നിലവിലെ ജീവനക്കാരുടെ ജോലി ഭാരവും വർധിപ്പിച്ചു. ഇതോടെയാണ് ഇവർ സമരത്തിനൊരുങ്ങിയത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന് കീഴിലുള്ള ജീവനക്കാരാണ് സമരം ചെയ്യുന്നത്. രോഗികളുടെ അനുപാതത്തിന് തുല്യമായി ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നതിൽ എച്ച്എസ്‌സി പരാജയപ്പട്ടതായി ഐഎൻഎംഒ വ്യക്തമാക്കി. എമർജൻസി വിഭാഗത്തിൽ കൂടുതൽ പേരെ നിയമിക്കണം. ഇതിനായി ഫണ്ട് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. മഴയും വെയിലും ഇടകലർന്നുള്ള ദിനങ്ങൾ ആയിരിക്കും ഇനിയുള്ള ദിവസങ്ങൾ. വാരാന്ത്യത്തോടെ മഴ വീണ്ടും സജീവമാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഇന്ന് പൊതുവരെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ സമയങ്ങളിൽ വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതിൽ മഴയും ലഭിക്കും. വൈകുന്നേരങ്ങളിൽ ആയിരിക്കും മഴ ലഭിക്കുക. 13 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ താപനില ആയിരിക്കും ഇന്ന് രേഖപ്പെടുത്തുക. തണുത്ത കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
