- വിജയം ഉറപ്പെന്ന് ശബരീനാഥ് ; ജനങ്ങൾ ബിജെപിയ്ക്കൊപ്പമെന്ന് രാജീവ് ; ഈ സഖാവ് അല്ലാതെ മറ്റാരെന്ന് ശിവൻ കുട്ടി ; നേമം ഇത്തവണ ആര് തൂക്കും ?
- വി.എസ്. ശിവകുമാർ അരുവിക്കരയിൽ , കെ.എസ്. ശബരീനാഥൻ നേമത്ത് : രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
- അവിടെ യുദ്ധം , ഇവിടെ പ്രണയം : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി
- സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് : ഇടഞ്ഞ് കെ സുധാകരൻ
- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. റെവന്യൂ ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. 19 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് 3,80,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 41 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ ബ്ലാഞ്ചാർട്‌സ്ഡൗണിലെ ജില്ലാ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ എൻട്രെക്കോട്ടിന്റെ പുതിയ റെസ്റ്റോറന്റ്. ഇന്ന് മുതൽ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കും. ഡബ്ലിൻ 2 ലെ 13 ക്ലാരെൻഡൻ സ്ട്രീറ്റിലാണ് റെസ്റ്റോറന്റ് ആരംഭിക്കുന്നത്. പാരിസ്, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ എൻട്രെക്കോട്ടിന് റെസ്‌റ്റോറന്റുകൾ ഉണ്ട്. ഇവരുടെ സീക്രട്ട് സോസും ഫ്രൈകളും ലോകമെമ്പാടും പ്രശസ്തമാണ്. ഇത് ഡബ്ലിനിലെ റെസ്റ്റോറന്റിൽ ലഭിക്കും. ഇതിന് പുറമേ ഐറിഷ് സ്റ്റീക്കും വിളമ്പും. ഗ്രീൻ സാലഡ് സ്റ്റാർട്ടറായുളള ഡിന്നർ ഇവിടെയെത്തി ഏവർക്കും ആസ്വദിക്കാം. ഇതിന് പുറമേ എൻട്രെക്കോട്ടിലെ മറ്റ് വിഭവങ്ങളും ആസ്വദിക്കാം. 30 യൂറോയ്ക്ക് താഴെ രണ്ട് കോഴ്‌സ് സ്റ്റീക്കാണ് ആസ്വാദകർക്കായി റെസ്‌റ്റോറന്റ് ഒരുക്കുന്നത്.
ഡബ്ലിൻ: നവംബർ മുതൽ പൂർണമായും ഡിജിറ്റൽ ബോർഡിംഗ് പാസിലേക്ക് മാറുമെന്ന് വ്യക്തമാക്കി റയാൻഎയർ. നവംബർ 12 മുതലായിരിക്കും ഈ പരിഷ്‌കരണം നിലവിൽ വരുക. തിരക്ക് നിറഞ്ഞ യാത്രാവേളകളിൽ യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുക ലക്ഷ്യമിട്ടാണ് റയാൻഎയറിന്റെ തീരുമാനം. യാത്രികർക്ക് ഇനി മുതൽ പേപ്പർ ബോർഡിംഗ് പാസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. പകരം ചെക്ക് ഇൻ സമയത്ത് ഡിജിറ്റൽ പാസ് കാണിക്കാം. റയാൻഎയർ ആപ്പിൽ ആയിരിക്കും ഈ പാസ് ജനറേറ്റ് ചെയ്യുക. ഇത് കാണിച്ച് വിമാനത്തിൽ കയറാം. 206 ദശലക്ഷം ഉപഭോക്താക്കളാണ് റയാൻഎയറിന് ഉള്ളത്. ഇവരിൽ 80 ശതമാനം പേരും ഇപ്പോൾ ഡിജിറ്റൽ ബോർഡിംഗ് പാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്. നവംബറോടെ ഇത് 100 ശതമാനത്തിൽ എത്തും.
ഡബ്ലിൻ: അയർലൻഡിൽ അഭയം തേടുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ വലിയ വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം ഇതുവരെ 76 അമേരിക്കൻ പൗരന്മാരാണ് അയർലൻഡിൽ അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം മുഴുവനായുളള കണക്കുകൾ പരിശോധിക്കുമ്പോൾ അപേക്ഷകരുടെ എണ്ണം 22 മാത്രമായിരുന്നു. എന്നാൽ ഈ വർഷം ഇരട്ടിയിലധികം വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഐറിഷ് പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2024 ന്റെ തുടക്കം മുതൽ ഇതുവരെ 31,825 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. 2016 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന എണ്ണമാണ് ഇത്. ഈ വർഷം എട്ട് മാസത്തിനിടെ 26,111 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
ഡബ്ലിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടിക്ക് ടോക്ക് ഉറപ്പ് നൽകിയതായി ഫിയന്ന ഫെയിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ. എൽഎംഎഫ്എം റേഡിയോ സ്‌റ്റേഷന്റെ അജണ്ട ഷോയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ജിം ഗാവിന്റെ പ്രതികരണം. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെ സാധാരണവത്കരിക്കാൻ കഴിയില്ലെന്നും ജിം ഗാവിൻ കൂട്ടിച്ചേർത്തു. തെറ്റായ വിവരങ്ങളെ തെറ്റായ വിവരങ്ങൾ എന്ന് മാത്രം പറയാൻ സാധിക്കുകയില്ല. അത് കള്ളങ്ങൾ കൂടിയാണ്. അതുകൊണ്ട് തന്നെ ഇതിനെ സാധാരണവത്കരിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രം ആയിരുന്നു ഇതുവരെ ശ്രദ്ധ. ഇതിനിടെയാണ് കൂട്ടുകാരും കുടുംബാംഗങ്ങളും ഈ വിഷയം തന്നെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണമെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിലെ വാഷിംഗ് ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉദ്ഘാടനം ചെയ്യും. വൈറ്റ് ഹൗസിന് സമീപമായിട്ടാണ് പുതിയ എംബസി കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നത്. അയർലൻഡും അമേരിക്കയും തമ്മിലുള്ള ശോഭനമായ ഭാവിയ്ക്കായുള്ള ആഗ്രഹത്തിന്റെ പ്രതീകമാണ് എംബസിയെന്ന് സൈമൺ ഹാരിസ് പറഞ്ഞു. യുഎൻ ഹൈലവൽ വീക്കിൽ പങ്കെടുക്കുന്നതിനായി സൈമൺ ഹാരിസ് ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ഇവിടെ വച്ച് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിനെ കാണും. വാഷിംഗ് ടൺ ഡിസിയിലെ നിരവധി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
ഡബ്ലിൻ: ക്രമസമാധാനപാലനത്തിനായി ഗാർഡ നാഷണൽ പബ്ലിക്ക് ഓർഡർ യൂണിറ്റിന് അധിക ഉപകരണങ്ങൾ വാങ്ങാൻ രണ്ട് വർഷത്തിനിടെ ചിലവിട്ടത് 7.3 മില്യൺ യൂറോ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2023 ലെ ഡബ്ലിൻ കലാപത്തിന് ശേഷം ഇൻകാസിറ്റന്റ് സ്‌പ്രേയ്ക്ക് മാത്രമായി ചിലവഴിച്ചത് മൂന്ന് ലക്ഷത്തിലധികം യൂറോയാണ്. 2024 ൽ ക്രമസമാധാനപാലനത്തിനായുള്ള ഉപകരണങ്ങൾ വാങ്ങാൻ 6.33 മില്യൺ യൂറോ ആയിരുന്നു ചിലവിട്ടത്. എന്നാൽ ഈ വർഷം ഇതുവരെ 9,65,992 യൂറോ ഗാർഡ ചിലവഴിച്ചിട്ടുണ്ട്. ഗാർഡയ്ക്കായി വലിയ തോതിൽ ഉപകരണങ്ങൾ സർക്കാർ വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് ജിം ഒ കെല്ലഗൻ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: പ്രതിയെ ഗാർഡ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചയാൾ അറസ്റ്റിൽ. കൗണ്ടി കിൽക്കെന്നിയിലാണ് സംഭവം ഉണ്ടായത്. 40 വയസ്സുള്ളയാളെയാണ് ഗാർഡ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. ഈ മാസം 18 ന് ആയിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ 22 ന് ഇയാൾ രക്ഷപ്പെട്ടു. കിൽക്കെന്നിയിലെ എമ്മെറ്റ് സ്ട്രീറ്റിൽ ആയിരുന്നു ആളുകൾ അവസാനമായി പ്രതിയെ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച 40 കാരൻ അറസ്റ്റിലായത്.
ന്യൂഡൽഹി: ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് എച്ച്എസ്ഇയിൽ സംയോജിപ്പിക്കാൻ തീരുമാനം. 2027 ആകുമ്പോഴേയ്ക്കും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. എച്ച്എസ്ഇയുടെ ഒരു സ്വതന്ത്ര സ്ഥാപനമാണ് നിലവിൽ സിഎച്ച്‌ഐ. അടുത്തിടെ സ്‌പൈനൽ സർജറി, സ്‌കോളിയോസിസ് സർജറികൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സിഎച്ച്‌ഐയ്‌ക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംയോജിപ്പിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം തുറക്കുന്ന നാഷണൽ ചിൽഡ്രൻസ് ആശുപത്രിയുടെ നടത്തിപ്പും എച്ച്എസ്ഇയ്ക്കാകും. നിലവിൽ താല, ക്രംലിൻ, ടെമ്പിൾ സ്ട്രീറ്റ് എന്നിവിടങ്ങളിൽ എച്ച്എസ്ഇയ്ക്ക് കീഴിൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.
കെറി : കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 70 കാരിയാണ് മരിച്ചത്. ഈ മാസം 18 ന് ആയിരുന്നു വാഹനാപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റത്. കെറിയിലെ ലിക്‌സ്നോവിലെ ബാലിഹോർഗൻ വെസ്റ്റിലെ R557 ൽ ആയിരുന്നു വാഹനാപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ കെറിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കവേ ഇവരുടെ ആരോഗ്യനില വഷളായി. ഇതോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
