സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ നിരവധി കുടുംബങ്ങൾക്ക് വീടൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ്. എന്നിസ്കോറിലെ റിട്ടയർമെന്റ് വില്ലേജിലെ താമസക്കാർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് അന്തേവാസികൾ.
സോനാസ് റിട്ടയർമെന്റ് വില്ലേജിലെ ഒൻപത് കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ജൂൺ 5 നുളളിൽ വീടുകൾ ഒഴിഞ്ഞ് തരണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. നവംബറിലാണ് ഇവർക്ക് നോട്ടീസ് ലഭിച്ചത് എന്നാണ് വിവരം. എന്നാൽ ഇതുവരെ മറ്റൊരു താമസസ്ഥലം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post

