ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് പിടിച്ചെടുത്തത് 300 ലധികം ഇ സ്കൂട്ടറുകൾ. നീതിമന്ത്രി ജിം ഒ കെല്ലഗാനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഈ വർഷം ആദ്യ രണ്ട് മാസം നടത്തിയ പരിശോധനകളിൽ 352 ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തതായി നീതി മന്ത്രി പറഞ്ഞു.
2024 ൽ 208 ഇ- സ്കൂട്ടറുകളാണ് പിടികൂടിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 647 ആയി ഉയർന്നു. ഫെബ്രുവരി പിന്നിടുമ്പോൾ തന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

