ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഐറിഷ് റെയിലിന് നേരെയുള്ള 771 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർധനവുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺവരെ 645 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ വർഷം രണ്ടാംപാദത്തിൽ 401 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 38 എണ്ണം മർദ്ദനവും 11 എണ്ണം മോശം പെരുമാറ്റവും ആണ്. 27 പരസ്പരമുള്ള സംഘർഷവും റിപ്പോർട്ട് ചെയ്തു. 28 മോഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമേ 412 ഓളം ചെറിയ തരത്തിലുള്ള റിപ്പോർട്ട് ചെയ്യപ്പെടാത്ത അക്രമ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിലെ കണക്കാണ് ഇത്.

