ഡബ്ലിൻ: ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ഐഎസ്ഡി) കസ്റ്റമർ സർവീസ് പോർട്ടലിൽ മാറ്റങ്ങൾ. ഇനി മുതൽ സൈൻ ചെയ്യാൻ ഐഡന്റിറ്റി സ്ഥിരീകരിക്കണം. പോർട്ടലിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
മൾട്ടി ഫാക്ടർ ഒതന്റിക്കേഷൻ സംവിധാനമാണ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്നത്. സൈൻ ചെയ്യുന്ന വ്യക്തി യഥാർത്ഥ വ്യക്തിയാണോ എന്ന് സ്ഥിരീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കും.
Discussion about this post

