ഡൊണഗൽ: വെസ്റ്റ് ഡൊണഗലിൽ ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. നാല് പേരായിരുന്നു കടലിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെ മഗെരാരോർട്ടിക്ക് സമീപമുള്ള ബ്ലഡി ഫോർലാൻഡിൽ ആയിരുന്നു സംഭവം.
മത്സ്യബന്ധനത്തിനിടെ ആയിരുന്നു ഇവർ അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ്ഗാർഡും മറ്റ് അടിയന്തിര സേവനങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. റെസ്ക്യൂ 118 ഹെലികോപ്റ്റർ, ബൻബെഗ് കോസ്റ്റ് ഗാർഡ് യൂണിറ്റ്, അരാൻമോർ ലൈഫ് ബോട്ട് എന്നിവ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.
Discussion about this post

