Author: sreejithakvijayan

ഡബ്ലിൻ: ഗാസയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ ഐറിഷ് പൗരന്മാരിൽ അഞ്ച് പേർ കൂടി അയർലൻഡിൽ തിരികെയെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിമാനത്തിൽ ഡബ്ലിനിൽ എത്തിയത്. ഇവർക്ക് അധികൃതർ വെള്ളവും മരുന്നുകളും നൽകി. കഴിഞ്ഞ ദിവസം സംഘത്തിലെ മൂന്ന് പേർ എത്തിയിരുന്നു. ഇസ്രായേൽ നാവിക സേനയുടെ കസ്റ്റഡിയിൽവച്ച് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു നേരിടേണ്ടിവന്നതെന്ന് സംഘം പറഞ്ഞു. ശരിയായ രീതിയിൽ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. വൈദ്യസഹായം നൽകാനോ നിയമ സഹായം നൽകാനോ ഇസ്രായേൽ സേന തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. ഗാസയ്ക്കായുള്ള സഹായവുമായി പോയ ഫ്‌ളോട്ടിലയിൽ 15 ഐറിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്.

Read More

ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ ഐറിഷ് സർക്കാർ ഭിന്നശേഷിക്കാരെ തഴഞ്ഞതായി ചാരിറ്റി സംഘടന. അയർലൻഡിലെ പ്രമുഖ സംഘടനയായ ഐറിഷ് വീൽചെയർ അസോസിയേഷനാണ് (ഐഡബ്ല്യുഎ) പ്രതികരണവുമായി രംഗത്ത് എത്തിയത്. പെർമനന്റ് കോസ്റ്റ് ഓഫ് ഡിസെബിലിറ്റി പേയ്‌മെന്റ് നൽകുന്നതിൽ സർക്കാർ ഇക്കുറിയും പരാജയപ്പെട്ടതായി ഐഡബ്ല്യുഎ വ്യക്തമാക്കി. ബജറ്റിൽ ഭിന്നശേഷിക്കാർക്കായി പ്രഖ്യാപനങ്ങൾ ഇല്ലാത്തത് തീർത്തും നിരാശാജനകമാണ്. ഇത് ഭിന്നശേഷിക്കാരെ സാമ്പത്തികമായി ബാധിക്കും. ഈ വർഷം ഭിന്നശേഷിക്കാർക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏതാനും കാലങ്ങളായി കടുത്ത ദാരിദ്ര്യത്തിലാണ് ഇക്കൂട്ടർ ജീവിക്കുന്നത്. നിലവിലെ ജീവിത ചിലവും മറ്റ് ചിലവുകളും ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നുണ്ടെന്നും ഐഡബ്ല്യുഎ കൂട്ടിച്ചേർത്തു.

Read More

കോർക്ക് : വാറ്റിൽ ഇളവ് നൽകി കൊണ്ടുള്ള ഐറിഷ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോർക്കിലെ റെസ്‌റ്റോറന്റ് ഉടമ. ബജറ്റിലെ പ്രഖ്യാപനം തികച്ചും ആശ്വാസകരമാണെന്ന് കിൻസലേ റെസ്റ്റോറന്റ് ഉടമ ലിയാം എഡ്‌വാർഡ്‌സ് പ്രതികരിച്ചു. 1971 മുതൽ കിൻസലേ റെസ്‌റ്റോറന്റ് കോർക്കിൽ പ്രവർത്തിച്ചുവരികയാണ്. വാറ്റ് 13.5 ശതമാനത്തിൽ നിന്നും 9 ശതമാനമാക്കി കുറച്ചുകൊണ്ടായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇളവുകൾ അടുത്ത വർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം കാലാകാലങ്ങളായി റെസ്റ്റോറന്റ് ഉടമകൾ ഉന്നയിക്കുന്നുണ്ട്. സർക്കാരിന്റെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ലിയാം എഡ്‌വാർഡ്‌സ് പറഞ്ഞു. ജനുവരി 1 മുതൽ പുതിയ നികുതി ഇളവ് പ്രാബല്യത്തിൽ കൊണ്ടുവരണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ജൂലൈ മുതലാണ് ഇളവ് പ്രാബല്യത്തിൽവരുന്നത് എങ്കിലും തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ ഓട്ടിസം ബാധിതർക്കു, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും മുൻഗണന നൽകിയില്ലെന്ന് ആക്ഷേപം. ഡബ്ലിൻ സ്വദേശിനിയും ഓട്ടിസം ബാധിച്ച മകന്റെ അമ്മയുമാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ലെന്നും അഡ്രിയൻ ഡോയൽ വീലൻ പ്രതികരിച്ചു. തന്റെ മൂന്ന് മക്കളിൽ ഒരാളും ഓട്ടിസം ബാധിതനുമായ ടെഡിയ്ക്ക് പ്രത്യേക സ്‌കൂൾ വാഗ്ദാനം ചെയ്തിരുന്നതായി വീലൻ പറഞ്ഞു. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രത്യേക ചികിത്സകളും മറ്റ് സേവനങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വീലൻ ആരോപിച്ചു.

Read More

സ്ലൈഗോ:  എന്നിസ്‌ക്രോണിൽ വഴിയരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചർച്ച് ലൈനിലെ റോഡിലാണ് 80 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കാൽനട യാത്രികരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.  പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രാത്രി 10 നും 11.15 നും ഇടയിൽ സംഭവ സ്ഥലം വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ പുതിയ എഐ മോഡ് സെർച്ച് ടൂൾ അവതരിപ്പിച്ച് ഗൂഗിൾ. ഇന്ന് മുതൽ വിവരങ്ങൾ തിരയാൻ പുതിയ ടൂൾ പ്രയോജനപ്പെടുത്താം. പുതിയ ടൂൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഗൂഗിൾ ആപ്പിൽ നിന്നും ഉപഭോക്താക്കൾക്ക് പുതിയ ടൂൾ ഡൗൺലോഡ് ചെയ്യാം. ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി എഐ മോഡലിന്റെ ഇഷ്ടാനുസൃത പതിപ്പ് ആയിരിക്കും പുതിയ ടൂൾ ഉപയോഗിക്കുക. ഇത് മുൻപ് ഒന്നിലധികം തിരയലുകൾ ആവശ്യമായി വന്നിരുന്ന സൂക്ഷ്മമായ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുന്നു. മൾട്ടി മോഡൽ ആയിട്ടാണ് ടൂൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഉപഭോക്താക്കൾക്ക് ടെക്‌സ്റ്റ്, വോയിസ് അതുമല്ലെങ്കിൽ ക്യാമറയുടെ സഹായത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും.

Read More

ഡബ്ലിൻ: ക്രീസ്ലോഗ് ദുരന്തത്തിൽ പൊതു അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ പിതാവ്. ഇന്നലെ ഡൊണഗലിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്ക് പിന്നാലെയായിരുന്നു ദുരന്തത്തിൽ കൊല്ലപ്പെട്ട ലിയോണ ഹാർപെറിന്റെ പിതാവ് ഹഗ് ഹാർപർ ആവശ്യം ഉന്നയിച്ചത്. പരിപാടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരിപാടിയിൽ പങ്കുചേർന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അനുസ്മരണ പരിപാടി. ക്രീസ്‌ലോഗിലെ ഭൂരിഭാഗം ആളുകളും പരിപാടിയുടെ ഭാഗം ആയി. 2022 ഓക്ടോബർ ഏഴിനായിരുന്നു ദുരന്തം സംഭവിച്ചത്. ക്രീസ്ലോഗിലെ സർവ്വീസ് സ്‌റ്റേഷനിൽ ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് ആയിരുന്നു ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ചവർക്ക് 5 നും 59 നും ഇടയിൽ ആയിരുന്നു പ്രായം.

Read More

ഡബ്ലിൻ: അയർലൻഡ് പോലീസിനെതിരെ വിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ) രംഗത്ത്. ഡബ്ലിൻ പോർട്ടിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം  പോലീസ് കൈകാര്യം ചെയ്ത രീതിയിലാണ് വിമർശനം ഉയർന്നിരിക്കുന്നത്. പോലീസിന്റെ നടപടി തീർത്തും നിരുത്തരവാദപരമായിരുന്നതായി ഐസിസിഎൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പലസ്തീൻ അനുകൂലികൾ ഡബ്ലിൻ പോർട്ടിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. എന്നാൽ ഇവരെ പോലീസ് കായികപരമായി നേരിടുകയായിരുന്നു. ഇതിലാണ് ഐസിസിഎൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരായ പോലീസ് ആക്രമണം വലിയ ആശങ്കയുളവാക്കുന്നുവെന്നും ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത് എന്നും ഐസിസിഎൽ വ്യക്തമാക്കി.

Read More

ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (യുഎച്ച്എൽ) പുതിയ ബെഡ് ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.96 ബെഡുകൾ അടങ്ങിയ ബെഡ് ബ്ലോക്കുകളാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പുതിയ ബ്ലോക്ക് രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുക. ആശുപത്രിയിൽ പൊതുവെ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കിടക്കകളുടെ പരിമിതിയെ തുടർന്ന് നല്ലൊരു ശതമാനം രോഗികൾക്കും ചികിത്സ നൽകുന്നത് ട്രോളികളിൽ കിടത്തിയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ ബെഡ് ബ്ലോക്കുകൾ സജ്ജീകരിച്ചത്. 24 കിടക്കകൾ അടങ്ങിയ നാല് വാർഡുകളായിട്ടാണ് ബ്ലോക്കിന്റെ ക്രമീകരണം. ബ്ലോക്കുകളുടെ ഉദ്ഘാടനം ഈ വരുന്ന 13 ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ നിർവ്വഹിക്കും.

Read More

ഡബ്ലിൻ: അയർലൻഡിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി കൂദാശ ചെയ്തു. ഇതോടെ പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി. സഭാ വിശ്വാസികൾ ചേർന്ന് പണിത ആദ്യ ദേവാലയം ആണ് ഡബ്ലിനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി. 2006 ൽ ആയിരുന്നു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം രണ്ട് മില്യൺ യൂറോ ചിലവിട്ടാണ് ഇടവകയുടെ ദീർഘനാളത്തെ സ്വപ്‌നമായ പള്ളി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഈ മാസം നാല്, അഞ്ച് തിയതികളിൽ ആയിരുന്നു കൂദാശ നടന്നത്. അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ്, ഇടവക മെത്രപ്പൊലീത്ത ഏബ്രഹാം മാർ സ്‌തേഫാനോസ് എന്നിവർ ചടങ്ങിന്റെ ഭാഗമായി. ആയിരത്തോളം വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തത്.

Read More