- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്‌സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആൺ കുട്ടിയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ (സിഎച്ച്‌ഐ) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങളുമായി ഐറിഷ് സർക്കാരിന്റെ ബജറ്റ്. നികുതിയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു ചൊവ്വാഴ്ച പാർലമെന്റിൽ ധനമന്ത്രി പാസ്‌കൽ ഡൊണഹൊ നടത്തിയത്. അയർലൻഡിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം 3.3 ശതമാനവും, അടുത്ത വർഷം 2.3 ശതമാനവും വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ പങ്കുവച്ചു. അടുത്ത വർഷം മുതൽ ദേശീയ കുറഞ്ഞ വേതനം മണിക്കൂറിന് 14.15 യൂറോ ആക്കി വർധിപ്പിക്കും. 65 സെന്റിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അപ്പാർട്ട്‌മെന്റുകളുടെ വാറ്റ് 13.5 ശതമാനത്തിൽ നിന്നും 9 ശതമാനം ആയി കുറയ്ക്കും. റെന്റ് ടാക്‌സ് ക്രെഡിറ്റ് 2028 വരെ തുടരുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. മോർട്ട്‌ഗേജ് പലിശ നികുതി ഇളവ് രണ്ട് വർഷത്തേയ്ക്ക് കൂടി തുടരും. അവസാന വർഷം മൂല്യം കുറയും. ഭക്ഷണശാല, കാറ്ററിംഗ്, ഹെയർഡ്രെസിംഗ് മേഖലകളിൽ വാറ്റ് 9 ശതമാനം ആക്കി കുറച്ചു. ഇന്ധന അലവൻസിൽ 6 യൂറോ വർധിപ്പിക്കും. വിദ്യാർത്ഥികളുടെ…
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പേപ്പറിൽ നിന്നും ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിന്റെ പേര് നീക്കം ചെയ്യില്ല. സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടും അദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറിൽ നിന്നും നീക്കം ചെയ്യാത്തത്. ഇക്കാര്യം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ആണ് ബാലറ്റ് പേപ്പറിൽ ഉൾക്കൊള്ളിക്കുക. ഇതേ തുടർന്നാണ് ജിംഗാവിന്റെ പേരും ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബാലറ്റ് പേപ്പറുകൾ മാറ്റാൻ കഴിയുകയില്ലെന്നാണ് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: നഗരത്തിൽ സ്വകാര്യ കമ്പനികളുടെ ഡ്രോണുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ഡ്രോൺ ആക്ഷൻ ഡബ്ലിൻ 15 എന്ന പേരിൽ രൂപീകരിച്ച സംഘത്തിന്റെ പടിഞ്ഞാറൻ ഡബ്ലിനിൽ നടന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. നഗരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ ആശങ്കകളും സംഘത്തിലെ അംഗങ്ങൾ പങ്കുവച്ചു. 250 ഓളം പേർ ആയിരുന്നു യോഗത്തിൽ പങ്കെടുത്തത്. ഡ്രോണുകൾ പറക്കുമ്പോഴുണ്ടാകുന്ന ശബ്ദം വലിയ അലോസരം ഉണ്ടാക്കുന്നതായി ആളുകൾ യോഗത്തിൽ വ്യക്തമാക്കി. ഡ്രോണുകളുടെ സ്വകാര്യതാ ലംഘനവും യോഗത്തിലെ ആശങ്കകളിൽ ഒന്നായി ഉയർന്നു. യോഗത്തിൽ ടിഡിമാരും കൗൺസിലർമാരും പങ്കെടുത്തു.
ഡബ്ലിൻ: ഇസ്രായേൽ നാവിക സേന പിടികൂടിയ ഐറിഷ് പൗരന്മാരിൽ മൂന്ന് പേർ അയർലൻഡിൽ തിരിച്ചെത്തി. തോമസ് മക്യൂൻ, സാറ ക്ലാൻസി, ഡോണ ഷ്വാർട്ട്‌സ് എന്നിവരാണ് ഇന്നലെ രാത്രി ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. ഇവർക്ക് അധികൃതർ വസ്ത്രം, വെള്ളം, മരുന്നുകൾ എന്നിവ നൽകി. ഇതിന് ശേഷം ബന്ധുക്കൾക്കൊപ്പം ഇവർ വീടുകളിലേക്ക് മടങ്ങി. സംഘത്തിലെ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് എത്തും. ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിൽ ഗാസയ്ക്ക് സഹായവുമായി പോയ 15 ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ സേന തടവിലാക്കിയത്. പിന്നീട് ഇവരെ തിരികെ രാജ്യത്തേക്ക് അയക്കുകയായിരുന്നു.
ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്‌ലാക്കിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആയിരുന്നു സംസ്‌കാരം. സെന്റ് പാട്രിക്‌സ് ചർച്ച് ഇടവക വികാരി ഫ. മാർക്ക് ഒ ഹാഗൻ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്‌കാര ചടങ്ങിൽ പുരോഹിതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലൗത്ത് പാരിഷ് അഡ്മിനിസ്‌ട്രേറ്റർ ഫാ. ജെറി കാംബെലും സംസ്‌കാര ചടങ്ങുകൾക്ക് എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡൺഡ്‌ലാക്കിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 54 കാരനായ മാർക്ക്, 56 കാരിയായ ലോയിസ്, 27 കാരൻ ഇവാൻ എന്നിവരാണ് മരിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ വരണ്ട സ്ഥിരതയുള്ള കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത രണ്ട് ആഴ്ചത്തേയ്ക്ക് രാജ്യത്ത് മഴയുണ്ടായിരിക്കില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ആമി ചുഴലിക്കാറ്റിന് പിന്നാലെയുള്ള മെറ്റ് ഐറാന്റെ പ്രവചനം അയർലൻഡിന് ഏറെ ആശ്വാസമാണ്. ഇന്ന് മുതൽ നല്ല വരണ്ട, തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സാന്നിധ്യം ആണ് രാജ്യത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ഈ മാസം മുഴുവനായും തെളിഞ്ഞ കാലാവസ്ഥ തുടരും. അതേസമയം ചില ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം.
കോർക്ക്: കോർക്കിൽ 40 കാരന് നേരെ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു 40 കാരന് നേരെ ആക്രമണം ഉണ്ടായത്. കോർക്കിലെ ക്വാക്കെർ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.10 മണിയോടെ ഒരാൾ ആക്രമിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് ഉടനെ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം അറിയിക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിന്റെ പൊതുഗതാഗത രംഗത്ത് വിദേശികൾക്ക് അവസരം. ഡ്രൈവർമാരായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് ബസ് ഐറാന്റെയും ഡബ്ലിൻ ബസിന്റെയും തീരുമാനം. അതേസമയം ജോലി തേടി അയർലൻഡിൽ എത്തുന്ന ഇന്ത്യക്കാർക്കുൾപ്പെടെ ഈ അവസരം പ്രയോജനപ്പെടുത്താം. ബസ് കണക്ട്‌സ് പ്രോഗ്രാമിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ബസ് ഡ്രൈവർമാർ മാത്രം പോര. ഈ സാഹചര്യത്തിലാണ് വിദേശികൾക്ക് അവസരം നൽകാനുള്ള തീരുമാനം. ശരത് കാലത്താകും റിക്രൂട്ട്‌മെന്റ്. അയർലൻഡിന് ഏകദേശം 2000 ഡ്രൈവർമാരെ കൂടിയാണ് ആവശ്യമായുള്ളത്.
ഡബ്ലിൻ: അയർലൻഡിന്റെ ഖജനാവ് സമ്പന്നമാണെന്ന് വ്യക്തമാക്കി സർക്കാർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ. ഖജനാവിൽ 10.3 മില്യൺ യൂറോ മിച്ചമുണ്ടെന്നാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്. ബജറ്റിൽ വലിയൊരു തുക ചിലവഴിച്ചാലും ഈ വർഷം 8.7 ബില്യൺ യൂറോയുടെ മിച്ചം ഉണ്ടാകുമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ വർഷം 1.07 ബില്യൺ യൂറോയുടെ വർഷാവസാന മിച്ചം പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെ 1.45 ബില്യൺ യൂറോയുടെ മിച്ചം പ്രതീക്ഷിക്കുന്നുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
