Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ ( ഐഎൻഎംഒ ). ബുധനാഴ്ച രാവിലെവരെയുള്ള വിവരങ്ങൾ പ്രകാരം 521 രോഗികൾക്കാണ് കിടക്കകൾ ആവശ്യമുള്ളത്. നിലവിൽ ഇവർക്ക് ട്രോളികളിൽ പരിചരണം നൽകിവരികയാണ്. 521 പേരിൽ 360 രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 161 പേർ വാർഡുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സ്ഥിതി രൂക്ഷമാണ് 91 പേരാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 51 രോഗികൾക്കും, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 46 രോഗികളും ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്.

Read More

ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുമുള്ള ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ നേതാക്കളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ഇന്നലെ രാത്രി ഫിയന്ന ഫെയിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ. ജിം ഗാവിന്റെ പിന്മാറ്റത്തിൽ ഏവരോടും മാപ്പ് ചോദിക്കുന്നതായി മാർട്ടിൻ പറഞ്ഞു. നിങ്ങളുടെ നിരാശ മനസിലാകും. ഗാവിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടിവന്നതിൽ തനിക്ക് ഖേദമുണ്ട്. പാർട്ടിയുടെ താത്പര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ. പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ഏതൊരു നിർദ്ദേശവും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ലിമെറിക്കിലെ കിൽകൂളിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കേസ് എടുത്ത പോലീസ് പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെയോടെ ഇവർ പിടിയിലായത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയ്ക്ക് ഇനി പുതിയ ഭാരവാഹികൾ. മാതൃവേദിയുടെ പ്രസിഡന്റ് ആയി റോസ് ജേക്കബ് ( ഡബ്ലിൻ) തിരഞ്ഞെടുക്കപ്പെട്ടു. സോളി ഇമ്മാനുവേൽ ( ബെൽഫാസ്റ്റ്) ആണ് വൈസ് പ്രസിഡന്റ്. അടുത്ത രണ്ട് വർഷത്തേയ്ക്ക് മാതൃവേദിയുടെ കർത്തവ്യങ്ങൾ നിറവേറ്റുക പുതിയ ഭാരവാഹികൾ ആണ്. ഈ മാസം ഒന്നാം തിയതിയായിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിക്‌സി ജോൺ ( കോർക്ക്) സംഘടനയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മേരി കുര്യൻ ( ഡബ്ലിൻ ) ട്രഷററായി. പി.ആർ.ഒ : സിജി എബ്രഹാം (ബെൽഫാസ്റ്റ്) ഇന്റർസെഷൻ കോ-ഓർഡിനേറ്റർ: സോണിമോൾ ജോൺ (കോർക്ക്)

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില കൗണ്ടികളിൽ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗത്തുള്ള കൗണ്ടികളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം ശക്തമായ മഴ ലഭിക്കുകയില്ല. ഈ വാരവും അടുത്ത വാരവും നല്ല തെളിഞ്ഞ വരണ്ട കാലാവസ്ഥയാണ് അയർലൻഡിൽ ഉണ്ടായിരിക്കുക. ഉയർന്ന മർദ്ദമാണ് നിലവിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. വരും ദിവസങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഈ വാരം മഞ്ഞ് അനുഭവപ്പെടില്ലെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ ഗാർഡ കോളേജിന് പ്രതിവർഷം ആയിരം ഗാർഡകളെ പരിശീലിപ്പിക്കാനുള്ള ശേഷിയില്ലെന്ന് കണ്ടെത്തൽ. ഗാർഡ റിക്രൂട്ട്‌മെന്റ് എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാനായി നിയമിച്ച വർക്കിംഗ് ഗ്രൂപ്പാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നിലവിലെ ഗാർഡ കോളേജിന് പുറമേ മറ്റൊരു ഗാർഡ കോളേജുകൂടി അയർലൻഡിന് ആവശ്യമുണ്ടെന്നാണ് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നത്. പ്രതിവർഷം ആയിരം ഗാർഡകൾക്ക് പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ 77 മില്യൺ യൂറോ വകയിരുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഈ ലക്ഷ്യം പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അത് മാത്രമല്ല അധിക ജോലിയ്ക്ക് ഗാർഡകൾക്കായി 19 മില്യൺ യൂറോ കൂടുതലായി സർക്കാർ മാറ്റിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി.

Read More

ടൈറോൺ: കൗണ്ടി ടൈറോണിലെ ഫില്ലിംഗ് സ്റ്റേഷൻ എടിഎമ്മിൽ വൻ കവർച്ച. ഓഗ്നക്ലോയ് മേഖലയിലെ എടിഎമ്മിലാണ് സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6.40 ഓട് കൂടിയാണ് സംഭവം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി ഒരു വാനിൽ അക്രമി സംഘം ഇവിടെ എത്തുകയായിരുന്നു. തുടർന്ന് ഇവിടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ശേഷം ഇവിടെ നിന്നും പണവുമായി സംഘം കടന്ന് കളയുകയായിരുന്നു. അക്രമികളിൽ നിന്നും രക്ഷപ്പെട്ടയുടൻ സുരക്ഷാ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന ബജറ്റാണ് ഇക്കുറി സർക്കാർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു ഐറിഷ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരെ പൂർണമായും കൈവിട്ട ബജറ്റ് ആയിരുന്നു സർക്കാർ അവതരിപ്പിച്ചത് എന്ന് സിൻ ഫെയ്ൻ ധനകാര്യ വക്താവ് പിയേഴ്‌സ് ഡൊഹെർട്ടി വിമർശിച്ചു. ഡെവലപ്പർമാരെ സഹായിക്കുന്ന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം അയർലൻഡിലെ ജീവിത ചിലവ് റോക്കറ്റ് വേഗത്തിൽ കുതിയ്ക്കുകയാണ്. ഈ വേളയിൽ വലിയ നികുതി ഇളവുകളാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ സാധാരണക്കാർക്ക് പകരം നികുതി ഇളവ് നൽകിയത് സമ്പന്നർക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: കേരളാ മുസ്ലീം കമ്യൂണിറ്റി അയർലൻഡിന്റെ ഫാമിലി ചാരിറ്റി മീറ്റ് ഈ മാസം 11 ന് (ശനിയാഴ്ച) നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി. ഡൊണേറ്റ് ടു ഫീഡ് ദി ഹോംലസ് ഇൻ അയർലൻഡ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാട്ടർഫോർഡിലെ ബാലിഗണ്ണറിലുള്ള ജിഎഎ ക്ലബ്ബിൽ ആണ് പരിപാടി നടക്കുക. രാജ്യത്തെ ഭവന രഹിതർക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടിയുള്ള ധനസമാഹരണം ആണ് ഇവരുടെ ലക്ഷ്യം. ഹെൽപ്പിംഗ് ഹാൻഡ് വാട്ടർഫോർഡിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഭാവ നൽകാൻ https://pay.sumup.com/b2c/QIEWF98F എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി 087 322 6943, 089 409 0747 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Read More

കാവൻ: കൗണ്ടി കാവനിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കാരിക്കത്തോബെറിലെ ക്രോസ്‌കീയിൽ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വയോധികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ ഇവർ മരിക്കുകയായിരുന്നു. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന 40 വയസ്സുള്ള ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More