ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ ഓട്ടിസം ബാധിതർക്കു, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും മുൻഗണന നൽകിയില്ലെന്ന് ആക്ഷേപം. ഡബ്ലിൻ സ്വദേശിനിയും ഓട്ടിസം ബാധിച്ച മകന്റെ അമ്മയുമാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ലെന്നും അഡ്രിയൻ ഡോയൽ വീലൻ പ്രതികരിച്ചു.
തന്റെ മൂന്ന് മക്കളിൽ ഒരാളും ഓട്ടിസം ബാധിതനുമായ ടെഡിയ്ക്ക് പ്രത്യേക സ്കൂൾ വാഗ്ദാനം ചെയ്തിരുന്നതായി വീലൻ പറഞ്ഞു. എന്നാൽ കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രത്യേക ചികിത്സകളും മറ്റ് സേവനങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വീലൻ ആരോപിച്ചു.
Discussion about this post

