ഡബ്ലിൻ: അയർലൻഡിൽ പുതിയ എഐ മോഡ് സെർച്ച് ടൂൾ അവതരിപ്പിച്ച് ഗൂഗിൾ. ഇന്ന് മുതൽ വിവരങ്ങൾ തിരയാൻ പുതിയ ടൂൾ പ്രയോജനപ്പെടുത്താം. പുതിയ ടൂൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഗൂഗിൾ ആപ്പിൽ നിന്നും ഉപഭോക്താക്കൾക്ക് പുതിയ ടൂൾ ഡൗൺലോഡ് ചെയ്യാം.
ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി എഐ മോഡലിന്റെ ഇഷ്ടാനുസൃത പതിപ്പ് ആയിരിക്കും പുതിയ ടൂൾ ഉപയോഗിക്കുക. ഇത് മുൻപ് ഒന്നിലധികം തിരയലുകൾ ആവശ്യമായി വന്നിരുന്ന സൂക്ഷ്മമായ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുന്നു. മൾട്ടി മോഡൽ ആയിട്ടാണ് ടൂൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഉപഭോക്താക്കൾക്ക് ടെക്സ്റ്റ്, വോയിസ് അതുമല്ലെങ്കിൽ ക്യാമറയുടെ സഹായത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും.
Discussion about this post

