- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
കെറി: കൗണ്ടി കെറിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട് 14 കുടുംബങ്ങൾ. സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ കോൺവെന്റ്‌സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. കില്ലാർണിയിലെ 14 വീടുകളാണ് ഇവരുടെ ഉടമസ്ഥതയിൽ ഉള്ളത്. 14 കുടുംബങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത വർഷം ജൂലൈയ്ക്ക് മുൻപായി വീടുകൾ ഒഴിയണം എന്നാണ് ഇവർക്കുള്ള നിർദ്ദേശം. കമ്പനിയുടെ ഡബ്ലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായ ഹോം ക്ലബ്ബ് ആണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ 25 മുതിർന്നവരും 15 കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്നും ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമത്തിലായിരിക്കുകയാണ് ഇവർ.
ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാൽനട യാത്രികനെ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ബാസിൻ, ബ്രിഡ്ജ് സ്ട്രീറ്റ്, വില്യം സ്ട്രീറ്റ് എന്നീ മേഖലകളുടെ ഭാഗങ്ങൾ അടച്ചിട്ടു.
ഡെറി: കൗണ്ടി ഡെറിയിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ പന്നികൾ ചത്തു. 1200 പന്നികളാണ് ചത്തത്. കോളെറൈനിൽ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫാമിൽ തീപടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഫാമിൽ നിന്നും തീ ഉയരുന്നത് കണ്ട ഉടമ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും ഫാമിലേക്ക് മൊത്തമായി തീ വ്യാപിച്ചു. 50 ലധികം ഫയർഫൈറ്ററുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. അപ്പോഴേയ്ക്കും പന്നികൾ പൊള്ളലേറ്റ് ചത്തിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ജൂനിയർ സൈക്കിൾ ഫലം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 73,336 വിദ്യാർത്ഥികളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 70,000 കവിയുന്നത്. 21 വ്യക്തിഗത വിഷയങ്ങളിലായി ഏകദേശം 646,602 ഗ്രേഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 85 അല്ലെങ്കിൽ അതിൽ കൂടുതൽ സ്‌കോർ നേടുന്നവർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിക്കും. 70 മുതൽ 85 വരെയുള്ള സ്‌കോർ ലഭിക്കുന്നവർക്ക് ഉയർന്ന മെറിറ്റും ലഭിക്കും.
വെസ്‌ക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കഞ്ചാവ് വളർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 50 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ഓയിൽഗേറ്റ് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയിൽ 1,64,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അസ്ഥികൂടം കണ്ടെത്തി. ഡബ്ലിൻ 12 ലെ നാസ് റോഡിലെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് ചില പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ശേഖരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗാർഡയുടെ ടെക്‌നിക്കൽ ബ്യൂറോ അംഗങ്ങൾ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജയിൽ ശിക്ഷ. അഞ്ചര വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയും 22 കാരനുമായ തോമസ് ഫോക്‌സിന് ഡബ്ലിൻ കോടതി വിധിച്ചിരിക്കുന്നത്. കലാപത്തിനിടെ സർജന്റിനെ ആക്രമിച്ച കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2022 നവംബർ 23-ന് ഡബ്ലിൻ 2 ലെ ബർഗ് ക്വേയിൽ ആയിരുന്നു കലാപം. അക്രമ സംഭവങ്ങൾക്കിടെ അവിടെയുണ്ടായിരുന്ന സർജന്റ് ബ്രണ്ടൻ എഡ്ഡറിയെയും കുടുംബത്തെയും തോമസ് ആക്രമിക്കുകയായിരുന്നു. ഭാര്യയും മകളും ആയിരുന്നു എഡ്ഡറിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരെ ആക്രമിച്ചതിന് പുറമേ ഇവർ സഞ്ചരിച്ച കാറും തോമസും സംഘവും കത്തിച്ചിരുന്നു. തോമസ് എഡ്ഡറിയെയും ഭാര്യയെയും മകളെയും ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വിചാരണയ്ക്കിടെ കോടതി പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ പുതുതായി 60,000 വോട്ടർമാർ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അവസാന തിയതി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി 91,000 ലധികം അപേക്ഷകളാണ് കമ്മീഷൻ മുൻപാകെ എത്തിരിയിരിക്കുന്നത്. 91,157 അപേക്ഷകളിൽ 60,733 പുതിയ വോട്ടർമാരാണ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതേ കാലയളവിൽ 30,424 പേർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകി. ചൊവ്വാഴ്ചയ്ക്ക് മുൻപുള്ള രണ്ട് ദിവസങ്ങളിൽ മാത്രം 26,335 അപേക്ഷകളാണ് ലഭിച്ചത്.
ഡബ്ലിൻ: അയർലൻഡിന്റെ മണ്ണിൽ കരുത്തന്മാർ ഏറ്റുമുട്ടുന്നു. ചരിത്രത്തിൽ ആദ്യമായി അയർലൻഡിൽ അന്തരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടിംസ് (ടഗ് ഓഫ് വാർ അയർലൻഡ് ). ഈ മാസം 25 നാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഡബ്ലിനിലെ നാഷണൽ ബാസ്‌ക്കറ്റ് ബോൾ ഇൻഡോർ അരീനയാണ് മത്സരത്തിന് വേദിയാകുന്നത്. അയർലൻഡിലെ ചുണക്കുട്ടികൾക്ക് പുറമേ വിദേശ ടീമുകളും തീപാറും പോരാട്ടത്തിനായി ഡബ്ലിനിൽ എത്തുന്നുണ്ട്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നാലായിരം യൂറോയും സ്വർണക്കപ്പുമാണ് സമ്മാനം. അരെ വാ ഫർണിച്ചറാണ് ഒന്നാം സമ്മാനത്തിന്റെ സ്‌പോൺസർമാർ. മറ്റു സമ്മാനങ്ങൾ: രണ്ടാം സമ്മാനം: 2000 യൂറോ (സ്‌പോൺസർ: പിങ്ക് സോൾട്ട് ഇന്ത്യൻ റെസ്റ്റോറൻറ്, ബ്രേ) മൂന്നാം സമ്മാനം: 1000 യൂറോ (സ്‌പോൺസർ: Blinds Gallery) നാലാം സമ്മാനം: 500 യൂറോ (സ്‌പോൺസർ: ഫിനാൻസ് സൊല്യൂഷൻസ്) 5 മുതൽ 8 വരെ സ്ഥാനക്കാർക്ക്: 100 യൂറോ വീതം
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡബ്ലിൻ, മീത്ത്, വെസ്റ്റ്മീത്ത്, ലാവോയിസ് ഓഫ്‌ലേ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നായി 8.2 മില്യൺ യൂറോ വിലവരുന്ന ലഹരി ശേഖരമാണ് പോലീസ് കണ്ടെടുത്തത്. നാല് കൗണ്ടികളിലുമായി 16 ഓളം പ്രോപ്പർട്ടികളിൽ പോലീസ് പരിശോധന നടത്തി. സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുകാരനാണ് അറസ്റ്റിലായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
