ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ ഐറിഷ് സർക്കാർ ഭിന്നശേഷിക്കാരെ തഴഞ്ഞതായി ചാരിറ്റി സംഘടന. അയർലൻഡിലെ പ്രമുഖ സംഘടനയായ ഐറിഷ് വീൽചെയർ അസോസിയേഷനാണ് (ഐഡബ്ല്യുഎ) പ്രതികരണവുമായി രംഗത്ത് എത്തിയത്. പെർമനന്റ് കോസ്റ്റ് ഓഫ് ഡിസെബിലിറ്റി പേയ്മെന്റ് നൽകുന്നതിൽ സർക്കാർ ഇക്കുറിയും പരാജയപ്പെട്ടതായി ഐഡബ്ല്യുഎ വ്യക്തമാക്കി.
ബജറ്റിൽ ഭിന്നശേഷിക്കാർക്കായി പ്രഖ്യാപനങ്ങൾ ഇല്ലാത്തത് തീർത്തും നിരാശാജനകമാണ്. ഇത് ഭിന്നശേഷിക്കാരെ സാമ്പത്തികമായി ബാധിക്കും. ഈ വർഷം ഭിന്നശേഷിക്കാർക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏതാനും കാലങ്ങളായി കടുത്ത ദാരിദ്ര്യത്തിലാണ് ഇക്കൂട്ടർ ജീവിക്കുന്നത്. നിലവിലെ ജീവിത ചിലവും മറ്റ് ചിലവുകളും ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നുണ്ടെന്നും ഐഡബ്ല്യുഎ കൂട്ടിച്ചേർത്തു.

