സ്ലൈഗോ: എന്നിസ്ക്രോണിൽ വഴിയരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചർച്ച് ലൈനിലെ റോഡിലാണ് 80 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കാൽനട യാത്രികരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രാത്രി 10 നും 11.15 നും ഇടയിൽ സംഭവ സ്ഥലം വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.
Discussion about this post

