ഡബ്ലിൻ: ഗാസയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ ഐറിഷ് പൗരന്മാരിൽ അഞ്ച് പേർ കൂടി അയർലൻഡിൽ തിരികെയെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിമാനത്തിൽ ഡബ്ലിനിൽ എത്തിയത്. ഇവർക്ക് അധികൃതർ വെള്ളവും മരുന്നുകളും നൽകി. കഴിഞ്ഞ ദിവസം സംഘത്തിലെ മൂന്ന് പേർ എത്തിയിരുന്നു.
ഇസ്രായേൽ നാവിക സേനയുടെ കസ്റ്റഡിയിൽവച്ച് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു നേരിടേണ്ടിവന്നതെന്ന് സംഘം പറഞ്ഞു. ശരിയായ രീതിയിൽ ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. വൈദ്യസഹായം നൽകാനോ നിയമ സഹായം നൽകാനോ ഇസ്രായേൽ സേന തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. ഗാസയ്ക്കായുള്ള സഹായവുമായി പോയ ഫ്ളോട്ടിലയിൽ 15 ഐറിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്.
Discussion about this post

