ലിമെറിക്: ലിമെറിക് ബൈബിൾ കൺവെൻഷന് അടുത്ത മാസം 15 ന് തുടക്കമാകും. 15,16,17 ( വെള്ളി, ശനി, ഞായർ) ദിവസങ്ങളിലാണ് കൺവെൻഷൻ. സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
മെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി. കോട്ടയം പാമ്പാടി ,ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ,ഫാ.നോബിൾ തോട്ടത്തിൽ എച്ച്ജിഎൻ എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കും.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി കൺവെൻഷനിൽ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റ്, സപ്പർ എന്നിവ ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

