ആൻഡ്രിം: ചികിത്സാ സഹായത്തിന്റെ മറവിൽ പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് സുഖമില്ലെന്ന പേരിലാണ് സംഘം ആളുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത്.
കഴിഞ്ഞ ദിവസം ആൻഡ്രിം നഗരത്തിലെ ചില സ്ഥാപനങ്ങളിലേക്ക് ഒരു സ്ത്രീ വരികയും കുഞ്ഞിന് സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സഹായം ചോദിക്കുന്ന സ്ത്രീയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
Discussion about this post

