ബെൽഫാസ്റ്റ്: ലണ്ടനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം വഴിതിരിച്ചുവിട്ടു. സാങ്കേതിക തരകാർ നേരിടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. അടിയന്തിര സാഹചര്യം പരിഗണിച്ച് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കി.
ഇന്ന് രാവിലെ 8.05 ഓടെയായിരുന്നു സംഭവം. എയർബസ് A319 വിമാനം ആയിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. ലണ്ടൻ ഹീത്രോയിൽ നിന്നും ബെൽഫാസ്റ്റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 30 മിനിറ്റ് പിന്നിട്ട ശേഷം ക്യാബിനിൽ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഏതാനും മിനിറ്റുകൾ വിമാനം വട്ടമിട്ടു. ഇതിന് പിന്നാലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. 130 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ബെൽഫാസ്റ്റിലേക്ക് അയച്ചു.

