വിക്ലോ: വിവാഹമോചിതയായ ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 47 കാരനാണ് കേസിലെ പ്രതി.
രണ്ട് വർഷം മുൻപായിരുന്നു സംഭവം. വിക്ലോയിലെ കുടുംബ വീട്ടിൽവച്ചായിരുന്നു അകന്ന് കഴിയുന്ന ഭാര്യയെ ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾക്കൊപ്പം രാത്രി ഉറങ്ങുകയായിരുന്നു സ്ത്രീ. ഇതിനിടെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
2023 ൽ ആയിരുന്നു 47 കാരനും ഭാര്യയും വിവാഹ മോചനം നേടിയത്. വേർപിരിഞ്ഞെങ്കിലും ഇവർ ഒരു വീട്ടിൽ ആയിരുന്നു താമസം. രണ്ട് തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ പരാതി. 47 കാരൻ ഐറിഷ് പൗരനല്ല.
Discussion about this post

