ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മൃഗശാല അടച്ചു. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ തുടർന്നാണ് മൃഗശാല അടച്ചിടുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ വിവരങ്ങൾക്കായി ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും നിർദ്ദേശമുണ്ട്.
ഇന്ന് രാവിലെയാണ് മൃഗശാല അടയ്ക്കുന്നതായി അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചത്. സന്ദർശകർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ മാപ്പ് പറഞ്ഞിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് നൽകുകയോ അല്ലെങ്കിൽ പണം തിരികെ നൽകുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post

