ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ നിന്നും രക്ഷിച്ച 70 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കടലിൽ നീന്തുന്നതിനിടെ വയോധികൻ അപകടത്തിൽപ്പെട്ടത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ നില ഗുരുതരം ആയിരുന്നു. ഇതേ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വൈകീട്ടോടെ അദ്ദേഹത്തിന്റെ നില മോശമായി. സ്ലിയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
Discussion about this post

