ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 451 രോഗികൾക്കാണ് വിവിധ ആശുപത്രികളിലായി കിടക്കകൾ ആവശ്യമുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരികയാണ്. ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
451 പേരിൽ 296 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. വാർഡുകളിൽ ചികിത്സയിലുള്ള 155 പേർക്ക് ബെഡുകൾ ആവശ്യമാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലുള്ള രോഗികൾക്കാണ് ഏറ്റവും കൂടുതൽ കിടക്കകൾ ആവശ്യമായുള്ളത്. ഇവിടെ 120 രോഗികൾക്കാണ് കിടക്കകൾ ആവശ്യം. ഇതിൽ 48 പേർ എമർജൻസി വിഭാഗത്തിലും 71 പേർ വാർഡുകളിലും ചികിത്സയിലാണ്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 രോഗികളും, കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 46 രോഗികളും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്.

