ബേയ്റൂട്ട്: ഐറിഷ് സമാധാനപാലകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് വധശിക്ഷ. മുഹമ്മദ് അയ്യിബിനാണ് കോടതി ശിക്ഷവിധിച്ചത്. 2022 ൽ ആയിരുന്നു ഐറിഷ് സമാധാനപാലകനും ഡൊണഗൽ സ്വദേശിയുമായ സീൻ റൂണിയെ അയ്യിബ് വെടിവച്ച് കൊലപ്പെടുത്തിയത്.
ലെബനീസ് ഗ്രാമമായ അൽ-അഖ്ബിയ ഗ്രാമത്തിൽ ആയിരുന്നു സംഭവം. 24 കാരനായ സീൻ റൂണി സൈനിക വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അയ്യിബിന്റെ നേതൃത്വത്തിലുള്ള സംഘം വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റൂണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമ്മദ് അയ്യിബിന് വധശിക്ഷ വിധിച്ച വിവരം അയർലന്റ് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്.
Discussion about this post

