ന്യൂറി: ന്യൂറിയിലെ യുവാവിന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂറി സ്വദേശിയായ റോണൻ ട്രെനറെന്ന 37 കാരനെയാണ് കാണാതെ ആയത്.
ഇക്കഴിഞ്ഞ 19 ന് ആയിരുന്നു യുവാവിനെ കാണാതെ ആയത്. വൈകീട്ട് ആറ് മണിയോടെ യുവാവിനെ കുടുംബാംഗം ഡെയ്സി ഹിൽ ആശുപത്രിയ്ക്ക് സമീപം ഒരാവശ്യത്തിനായി ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ കാണാതെ ആയത്. വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് യുവാവുമായി കുടുംബം ബന്ധപ്പെടുകയായിരുന്നു. എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആറടി ഉയരവും, ഇടത്തരം തടിയുള്ള ശരീരവും, ഇളം നിറമുള്ള മുടിയും, മുഖത്ത് കറുത്ത കുറ്റി രോമങ്ങളും അദ്ദേഹത്തിനുണ്ട്. റോണനെ കണ്ടവരുണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

