ഡബ്ലിൻ: ഡബ്ലിനിൽ വാഹാനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് ഗുരുതര പരിക്ക്. ക്ലാണ്ടാൽക്കിനിലെ ഫോണ്ടിൽ റോഡ് സൗത്തിൽ ആയിരുന്നു സംഭവം. കൗമാരക്കാരൻ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. കൗമാരക്കാരനെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

