ഫെർമനാഗ്: ഫെർമനാഗ് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. 43 കാരനായ ഇയാൻ റട്ട്ലഡ്ജ് ആണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു ഇയാൾ മരിച്ചത്. ഇതോടെ സംഭവത്തിൽ പരിക്കേറ്റ നാല് പേരും മരിച്ചു.
ഭാര്യ വനേസയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ഡ്രമ്മെർ റോഡ് മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ പോലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഇവരുടെ വീട്ടിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വെടിയേറ്റ നിലയിൽ നാല് പേരെ കണ്ടത്. ഇതിൽ വനേസയും മക്കളിൽ ഒരാളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയായിരുന്നു.

