ഡബ്ലിൻ: അയർലന്റിലെ പ്രമുഖ ഹോഴ്സ് ട്രെയിനറായ എഡ്വാർഡ് ഒ ഗ്രേഡി അന്തരിച്ചു. 75 വയസ്സായിരുന്നു. മരണവിവരം കുടുംബമാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഐറിഷ് നാഷണൽ ഹണ്ട് റേസിംഗ് മഹാരഥന്മാരിൽ ഒരാളാണ് അദ്ദേഹം.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹോഴ്സ് റേസിംഗ് അയർലന്റ് വഴിയായിരുന്നു കുടുംബം മരണ വിവരം പുറത്തറിയിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സെന്റ്. ജെയിംസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം മരിച്ചത് എന്ന് കുടുംബം വ്യക്തമാക്കി.
Discussion about this post

