ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പങ്കാളിയെ ക്രൂരമായി ആക്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കില്ലിഗോർഡൻ സ്വദേശിയായ ക്രിസ്റ്റഫർ റൈസിനാണ് ശിക്ഷവിധിച്ചത്. നാല് വർഷം തടവാണ് ഇയാൾക്ക് കോടതി വിധിച്ചത്.
ഫോറസ്റ്റ് പാർക്കിലുള്ള വീട്ടിൽ വച്ചായിരുന്നു ഇയാൾ യുവതിയെ ഉപദ്രവിച്ചത്. വളരെ ക്രൂരമായി ഇയാൾ യുവതിയെ മർദ്ദിക്കുകയായിരുന്നു. മുഖത്തുൾപ്പെടെ പരിക്കേറ്റ യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് ക്രൂരമായ സംഭവം പുറത്തറിഞ്ഞത്.
Discussion about this post

