ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മോട്ടോർവേ 2 ൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡിൽ ഓയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
മോട്ടോർവേ 2 ൽ ഡൻസിലിയ്ക്കും റാൻഡൽസ്ടൗണിനും ഇടയിൽ ആയിരുന്നു ഓയിൽ ചോർന്നതായി കണ്ടെത്തിയത്. ഇതോടെ ഈ വഴി പോലീസ് അടയ്ക്കുകയായിരുന്നു. ഈ സമയം വാഹനയാത്രികരോട് മറ്റൊരു വഴി തിരഞ്ഞെടുക്കാൻ പോലീസ് നിർദ്ദേശിച്ചു. ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച ശേഷം വീണ്ടും ഗതാഗതം പുന:സ്ഥാപിച്ചു.
Discussion about this post

