ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും സംസ്കാരം ജന്മനാട്ടിൽ. ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുക. ശനിയാഴ്ചയാണ് സംസ്കാര ചടങ്ങുകൾ.
സോഷ്യൽ മീഡിയ വഴിയാണ് സംസ്കാരത്തിന്റെ വിശദാംശങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടത്. മഗ്വിരിഡ്സ്ബ്രിഡ്ജിലെ സെന്റ് മേരീസ് ചർച്ചിൽ ഇവർക്കായി നാളെ പ്രത്യേകം പ്രാർത്ഥന സംഘടിപ്പിക്കും. വെള്ളിയാഴ്ചയോടെ ഇവരുടെ മൃതദേഹങ്ങൾ ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ എത്തിക്കും. ബെയർഫീൽഡ് ആണ് കൊല്ലപ്പെട്ട വെനേസയുടെ ജന്മാനാട്. ഇവിടുത്തെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷമാകും സംസ്കാരം. അതേസമയം ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ യുവാവും മരിച്ചു.
Discussion about this post

