ഡബ്ലിൻ: 16 കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി പോലീസ്. 30 കാരനായ യുവാവിനെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. പ്രതിയെ ഇന്ന് ന്യൂടൗൺവാർഡ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
16 കാരിയായ ജയ്ഡിൻ റൈസ് ആണ് മരിച്ചത്. ഈ മാസം 8 ന് ആയിരുന്നു 30 കാരന്റെ കാറിടിച്ച് റൈസിന് ജീവൻ നഷ്ടമായത്. അന്വേഷണത്തിൽ പ്രതി അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി പോലീസിന് വ്യക്തമായി. ഇതോടെ ഇയാൾക്ക് മേൽ കുറ്റം ചുമത്തുകയായിരുന്നു. അപകടകരമായി വാഹനമോടിച്ച് ജീവൻ അപായപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post

