ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളഞ്ഞേക്കും. ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ പ്രതിർഷം 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിന്റെ പരിധി.
ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി ബില്ല് എന്ന പേരിലാകും ബില്ല് കൊണ്ടുവരിക. ഇത് നിയമമായാലൽ ഗതാഗത മന്ത്രിയ്ക്ക് നിയന്ത്രണം പിൻവലിക്കുകയോ പരിധി കൂട്ടുകയോ ചെയ്യാം. അതേസമയം യാത്രികരുടെ നിയന്ത്രണം എടുത്തുകളയുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്താകും. വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ പരിധി നീക്കം ചെയ്യുന്നതുവഴി സാധിക്കും.
Discussion about this post

