ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇ-സ്കൂട്ടർ വേട്ട തുടർന്ന് പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 15 ഇ- സ്കൂട്ടറുകൾ കൂടി പോലീസ് പിടിച്ചെടുത്തു. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു പോലീസിന്റെ പരിശോധന.
കെവിൻ സ്ട്രീറ്റ്. കിൽമെയ്ൻഹാം എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഓഫീസർമാർ സംയുക്തമായിട്ടാണ് ദൗത്യം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. താഴ്ന്ന് പറക്കുന്ന വിമാനങ്ങൾ എന്നാണ് ഇ- സ്കൂട്ടറുകളെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.
Discussion about this post

