ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം കണ്ടവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം.
കെംപെ സ്റ്റോൺസ് റോഡിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്നു 50 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

