ഡബ്ലിൻ: നഗരങ്ങളിൽ താമസ സൗകര്യങ്ങൾ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് കൊടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. 20,000 ലധികം ജനസംഖ്യയുള്ള പട്ടണങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. നിലവിലെ പാർപ്പിട പ്രശ്നം പരിഹരിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
21 രാത്രികൾവരെ താമസസൗകര്യം നൽകുന്നതിനെയാണ് ഹ്രസ്വകാലത്തേയ്ക്കുള്ള വാടകയ്ക്ക് നൽകലായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം സർക്കാർ പാർട്ടി നേതാക്കളും ടൂറിസം മന്ത്രി പീറ്റർ ബർക്കെയും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിലാണ് ഹ്രസ്വകാലത്തേയ്ക്ക് താമസ സൗകര്യങ്ങൾ വാടകകയ്ക്ക് നൽകുന്നത് നിയന്ത്രിക്കാനുള്ള ആലോചന ഉരുത്തിരിഞ്ഞത്. അതേസമയം നിലവിൽ 10,000 ജനസംഖ്യയുള്ള പട്ടണങ്ങളിൽ താമസസൗകര്യങ്ങൾ ഹ്രസ്വകാലത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതിന് നിയന്ത്രണം ഉണ്ട്.

