ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ നിന്നും സൗത്ത് ആഫ്രിക്കൻ കുടുംബത്തെ നാടുകടത്തിയതിൽ പ്രതിഷേധം. 300 ഓളം പേരാണ് സംഭവത്തിൽ പ്രതിഷേധിച്ച് നീതി വകുപ്പിന് മുൻപിൽ തടിച്ച് കൂടിയത്. നാടുകടത്തപ്പെട്ട കുട്ടികൾക്കൊപ്പം പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ആഴ്ച ആയിരുന്നു മൂന്ന് കുട്ടികളെയും മാതാവിനെയും സൗത്ത് ആഫ്രിക്കയിലേക്ക് നാടുകടത്തിയത്. അന്തരാഷ്ട്ര സംരക്ഷണം തേടി കുടുംബം സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച സർക്കാർ ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post

